എങ്ങനെയാണ് ഫുഡ് അലര്‍ജി മനസിലാക്കാൻ സാധിക്കുക?
ഫുഡ് അലര്‍ജിയില്‍ സാധാരണഗതിയില്‍ വരുന്ന ചില ലക്ഷണങ്ങള്‍ അറിയാം…
ഇനി അലർജിക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഗോതമ്പ്…
ഗോതമ്പിനോട് ഫുഡ് അലര്‍ജിയുള്ള ധാരാളം പേരുണ്ട്. മിക്കവാറും കുട്ടികള്‍ക്കാണ് ഇതുണ്ടാകാറ് എങ്കിലും മുതിര്‍ന്നവരിലും ഗോതമ്പിനോടുള്ള അലര്‍ജി കാണാറുണ്ട്. ഗൗരവമുള്ള അലര്‍ജി വരെ ഇതുണ്ടാക്കാം.
പാല്‍…
ധാരാളം പേരുണ്ട് പാലിനോട് അലര്‍ജിയുള്ളവര്‍. ഇതും മിക്കവാറും കുട്ടികളില്‍ തന്നെയാണ് കൂടുതലും കാണാറ്. പാലിനോടുള്ള അലര്‍ജിയും നിസാരമായി കാണാവുന്നതല്ല. രോഗിയെ അപകടത്തിലാക്കാനും ചിലപ്പോള്‍ ഈഅലര്‍ജി മതിയാകും.
മുട്ട…
നമ്മള്‍ നിത്യവും കഴിക്കുന്ന വിഭവങ്ങളുടെ പട്ടികയില്‍ മുൻപന്തിയിലാണ് മുട്ടയുടെ സ്ഥാനം. എങ്കിലും ചിലര്‍ക്കെങ്കിലും മുട്ടയോടും അലര്‍ജിയുണ്ടാകാറുണ്ട്. ഫുഡ് അലര്‍ജിക്ക് കാരണമാകുന്ന പ്രോട്ടീനുകള്‍ മുട്ടയുടെ വെള്ളയിലാണ് കാണുന്നതത്രേ. എന്തായാലും മുട്ടയോടുള്ള അലര്‍ജിയും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.
എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഉണ്ട്, നാം ഏതുസമയത്തും കഴിക്കാൻ ആഗ്രഹിക്കുന്നവ. എന്നാൽ നമുക്കിടയിൽ ചിലരുണ്ട്, എത്ര ആഗ്രഹിച്ചാലും ഇഷ്ട ഭക്ഷണങ്ങളൊന്നും തന്നെ കഴിക്കാൻ പറ്റാത്തവർ. അതിനു കാരണമോ അലർജിയും. ഏത് പ്രായത്തിൽ വേണമെങ്കിലും ആദ്യമായി അലർജി ഉണ്ടാവാം. ചിലവരിൽ ജനനം മുതൽ ഇത് കാണപ്പെടാം. അങ്ങനെയുള്ളവരിൽ വളരുംതോറും അലർജികൾ വികസിക്കാൻ സാധ്യതയുണ്ട്.
‘ഫുഡ് അലര്‍ജി’ അഥവാ ചില ഭക്ഷണങ്ങളോട് അലര്‍ജിയുള്ള ആളുകളുണ്ട്. കഴിച്ച് കഴിഞ്ഞ് അധികം വൈകാതെ ദേഹത്ത് ചൊറിഞ്ഞ് തടിക്കുക, ചുവന്ന നിറം പടരുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഫുഡ് അലര്‍ജിയിലുണ്ടാകാറുണ്ട്. അതായത്, ചില ഭക്ഷണങ്ങളോട് ശരീരത്തിന്‍റെ പ്രതിരോധമാണ് ഫുഡ് അലര്‍ജിയില്‍ സംഭവിക്കുന്നത്. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ ചില ഭക്ഷണങ്ങളെ രോഗകാരികളായി തെറ്റിദ്ധരിക്കുകയാണ്. തുടര്‍ന്ന് ഇതിനെതിരെ പ്രതികരിക്കുകയാണ്.
content highlight: food-allergy-symptoms