Health

ഗ്യാസ് മൂലം വയര്‍ വീർത്തു വരുന്നുണ്ടല്ലേ? എങ്കിൽ ഇവ കഴിച്ചുനോക്കൂ, മാറ്റം ഉറപ്പ് | foods-to-help-you-ease-bloating

കൂടാതെ കഴിക്കുന്ന ആഹാരം ചവച്ചരച്ച് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം

ഇന്നത്തെ കാലത്ത് നമ്മെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഗ്യാസ് ട്രബിൾ. നിൽക്കാനും ഇരിക്കാനും സാധിക്കാത്ത വിധം വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരുന്നതുകൊണ്ട് തന്നെ ദൈനം ദിന പ്രവർത്തനങ്ങളിലും അത് തടസ്സം തീർക്കാറുണ്ട്. പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇതിനു പിന്നിലെ കാരണം.

അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ ഭക്ഷണം ആവശ്യമായ അളവിൽ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ ഇടവേളകളെടുത്ത് വേണം ഭക്ഷണം കഴിക്കാൻ. കൂടാതെ കഴിക്കുന്ന ആഹാരം ചവച്ചരച്ച് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഇനി വയര്‍ വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

ഇഞ്ചി ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

രണ്ട്…

ജീരകം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഇവ ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാനും സഹായിക്കും.

മൂന്ന്…

പുതിനയില ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും ദഹനത്തെ മെച്ചപ്പെടുത്തും. വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം.

നാല്…

ദഹന പ്രശ്നങ്ങൾ ശമിപ്പിക്കാൻ സഹായിക്കുന്നതിന് പെപ്പർമിന്‍റും സഹായിക്കും

അഞ്ച്…

നേന്ത്രപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

content highlight: foods-to-help-you-ease-bloating