വളരെ കുറഞ്ഞ സമയത്തിൽ തക്കാളി ഉപയോഗിച്ചൊരു പച്ചടി തയ്യാറാക്കിയാലോ
ചേരുവകൾ
തക്കാളി (ചെറുതാക്കി അരിഞ്ഞത്)– 250 ഗ്രാം
തൈര്– ആവശ്യത്തിന്
നാളികേരം– അര മുറി ചിരകിയത്
കടുക് പരിപ്പ്– അര സ്പൂൺ
പച്ചമുളക് (വട്ടത്തിൽ അരിഞ്ഞത്) – 2
ഇഞ്ചി (ചെറുതാക്കി അരിഞ്ഞത്) – ചെറിയ കഷണം
കറിവേപ്പില – ഒരു തണ്ടിന്റെ ഇലകൾ
ഉപ്പ് – ആവശ്യത്തിന്.
ഉണ്ടാക്കുന്ന വിധം
തക്കാളി ഒരു പാത്രത്തിലിട്ട് ഉപ്പ് ചേർത്തിളക്കി വയ്ക്കുക. നാളികേരം ചിരകിയത്, കടുക് പരിപ്പ്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയെല്ലാം ചേർത്ത് അരച്ച് ഒരു പാത്രത്തിൽ വയ്ക്കുക. അതിലേക്ക് തൈരും ചേർത്തിളക്കുക. ചേർത്തുവച്ചിട്ടുള്ള തക്കാളി അതിലേക്കു ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. രുചിക്ക് അനുസരിച്ച് ഉപ്പ് ആവശ്യമെങ്കിൽ ചേർക്കാം. 10 മിനിറ്റ് മൂടിവച്ചശേഷം ഉപയോഗിക്കാം.
content highlight: tomato-pachadi-recipe