അൻവറിന് പിന്നിൽ അധോലോക സംഘങ്ങളെന്ന് കേസ് ഫയൽ ചെയ്തതിന് ശേഷം പി ശശിയുടെ പ്രതികരണം. സർക്കാരിന്റെ നീക്കങ്ങളിൽ ഈ അധോലോക സംഘങ്ങൾ അസ്വസ്ഥരാണെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള ആക്രമണമെന്നും പി ശശി പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കുക, അദ്ദേഹത്തിന്റെ കുടുംബത്തെ ആക്രമിക്കുക എന്നിവയാണ് അൻവറിന്റെ ലക്ഷ്യം. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനും നിലനിൽപ്പിന്റെ ഭാഗമായുമാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നത്. രാഷ്ട്രീയമായി അധ:പതിച്ചു കഴിഞ്ഞാല്‍ പിന്നെ വ്യക്തിപരമായ ആക്ഷേപം നടത്തി മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്ന ശ്രമമാണ് പി വി അന്‍വര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പി ശശി പറഞ്ഞു.