Kerala

കോൺഗ്രസിനുള്ളിൽ നടന്ന ആർ.എസ്.എസ്. ബന്ധങ്ങൾ, ചർച്ചകൾ എല്ലാം വെളിപ്പെടുത്തും

 

തനിക്കെതിരായി യു.ഡി.എഫ്. ഇനിയും വ്യക്ത്യാധിക്ഷേപം തുടർന്നാൽ കോൺഗ്രസ് നേതാക്കൾ നടത്തിയ രാഷ്ട്രീയ ഡീലുകളുടെ യഥാർഥരേഖകൾ പുറത്തുവിടുമെന്ന് ഇടത്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി. സരിൻ. പാലക്കാട് പ്രസ്‌ക്ലബ്ബിൽ മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കയായിരുന്നു സരിൻ.

 

വ്യക്തിപരമായി ആക്ഷേപിക്കാൻ ഇല്ലാത്തകഥകളും ചിത്രങ്ങളും ശബ്ദങ്ങളും ഇനി ഒരെണ്ണംകൂടി പുറത്തുവന്നാൽ യു.ഡി.എഫ്. ക്യാമ്പ് തല്ലിപ്പിരിയുന്നതുപോലുള്ള സാധനങ്ങൾ ആളുകളുടെ കൈയിലെത്തും. അത് രാഷ്ട്രീയമര്യാദയുടെ ഭാഗമായി ചെയ്യാത്തതാണ്. കോൺഗ്രസിനുള്ളിൽനടന്ന ആർ.എസ്.എസ്. ബന്ധങ്ങൾ, ഡൽഹി കേന്ദ്രീകരിച്ചുനടന്ന ചർച്ചകൾ ആര്, ആരോട് എപ്പോൾ നടത്തിയെന്ന് നേതാക്കളുടെ പേരുപറഞ്ഞ് പാലക്കാട് ചർച്ചചെയ്യുമെന്നും -സരിൻ പറഞ്ഞു.