തൊട്ടതിനും പിടിച്ചതിനും കാൽ പിടിച്ച് നിതീഷ് കുമാർ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദർഭംഗയിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലിൽ തൊടാൻ ശ്രമിച്ചു, ഇത് ആദ്യത്തെ തവണയല്ല കൃത്യമായ കണക്കുകൾ നോക്കുകയാണെങ്കിൽ പരസ്യമായി കാലിൽ പിടിക്കുന്നത് അപ്പോൾ രഹസ്യമായി എത്ര തവണ കാലിൽ വീണുവെന്ന് ഊഹിക്കാവന്നതല്ലേയുളൂ.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ ആണ് , 73 കാരനായ നിതീഷ് കുമാർ, 74 കാരനായ പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക്, കൂപ്പുകൈകളോടെ നടക്കുന്നു, ഈ വർഷം അത്തരം മൂന്നാമത്തെ സംഭവത്തിലാണ് നിതീഷ്കുമാർ കാൽ തൊടാൻ വണങ്ങുന്നത്.
ജൂണിൽ നിതീഷ് കുമാർ പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ മോദിയുടെ പാദങ്ങളിൽ തൊടാൻ ശ്രമിച്ചപ്പോൾ സന്നിഹിതരായിരുന്ന എല്ലാവരെയും ഇത് അത്ഭുതപ്പെടുത്തിയിരുന്നു. ഈ വർഷം ഏപ്രിലിൽ നവാഡയിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പ്രധാനമന്ത്രി മോദിയുടെ കാലുകൾ പിടിച്ചു.
എന്നിരുന്നാലും, ജെഡിയു നേതാവ് കാലിൽ തൊടുന്നതിൽ നിന്ന് പ്രധാനമന്ത്രി മോദി പെട്ടെന്ന് തടയുന്നുണ്ട്. നേതാകളുടെ ഇത്തരം ഗതികേടുകൾ കാണുമ്പോൾ ആണ് ഒരാശ്വാസം.