tips

വെളുത്തുള്ളിക്ക് വ്യത്യസ്തമായ രുചികൾ നൽകാൻ കഴിയമത്രെ

വെളുത്തുള്ളിക്ക് വ്യത്യസ്തമായ രുചികൾ നൽകാൻ കഴിയമത്രെ…. സാധാരണയായി വെളുത്തുള്ളി ചതച്ചും ചെറുതായി അരിഞ്ഞും എല്ലാമാണ് നമ്മൾ ഉപയോഗിക്കുന്നത്. ഇത് അവയുടെ രുചിയിൽ വ്യത്യാസം ഉണ്ടാക്കാൻ കഴിയുന്ന രാസപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു എന്നാണ് റിപ്പോർട്ട് .

വെളുത്തുള്ളിയുടെ രുചിക്ക് പിന്നിലെ ആ ഒരു ഇത് ഇതാണ്

 

അലിസിൻ എന്ന സംയുക്തമാണ് വെളുത്തുള്ളിയെ ഒരു സംഭവമായി മാറ്റുന്നത്. സൾഫർ അടങ്ങിയ ഈ സംയുക്തമാണ് വെളുത്തുള്ളിയുടെ മണത്തിനും രുചിക്കും കാരണം. വെളുത്തുള്ളി ചതക്കുകയോ അരിയുകയോ ചെയ്യുമ്പോൾ അലിനേസ് എന്ന എൻസൈം പുറത്തുവിടുന്നു. ഈ എൻസൈം മറ്റൊരു സംയുക്തമായ അലിനുമായി ചേർന്നാണ് അലിനിൻ പുറത്തുവിടുന്നത്. വെളുത്തുള്ളി എത്രയും ചതയുന്നുവോ അത്രയും നന്നായി അല്ലിസിൻ പുറപ്പെടുന്നു. രുചിയിലും ഇത് കാര്യമായി മാറ്റം ഉണ്ടാക്കും.

വെളുത്തുള്ളിയുടെ നേർത്ത രുചിക്കായി അവയുടെ അല്ലി പൊളിച്ച് അരിയാതെ ഇതുപോലെ ഉപയോഗിക്കാം. ഇത് മധുരമുള്ള കാരാമലൈസ്ഡ് സുഗന്ധവും രുചിയും നൽകും.

ഇത്തരത്തിൽ വെളുത്തുള്ളി അരിയുന്നത് ചെറിയ തോതിൽ അലിസിൻ പുറത്തുവിടുന്നു. വെളുത്തുള്ളിയുടെ മിതമായ രുചി വേണ്ട വിഭവങ്ങളിൽ ഇങ്ങനെ ഉപയോഗിക്കാം.