Thiruvananthapuram

ദുരിതാശ്വാസ ഫണ്ട് തിരുമാറി;ഒന്നാം പ്രതി അന്തരിച്ചു

തിരുവനന്തപുരം വിജിലൻസ് കോടതിയിൽ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസർ മരണപ്പെട്ടു,പ്രസന്നകുമാർ മുൻ നെടുമങ്ങാട് ഡെപ്യൂട്ടി തഹസിൽദാറം ആയിരുന്നു,അയാൾ ഈ കേസിലെ ഒന്നാം പ്രതികൂടെ ആണ്, രണ്ടാം പ്രതി കെ സുകുമാരൻ എന്നിവർ 2001_2002 കാലയളവിൽ വ്യാജ രേഖകൾ ചമച്ച് മഴക്കെടുതിയിൽപ്പെട്ട ദുരിതബാധിതർക്ക് ദുരിതാശ്വാസത്തിനായി അനുവദിച്ച സർക്കാർ ഫണ്ടിൽ നിന്നും 1,83,300/_ രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിൽ രജിസ്റ്റർ ചെയ്ത VC 2/2007/TVM, (CC 7/14)U/സത്യം 13(1)(c)(d) of pc Act. 1988 and r/w Sec 13(2) of pc Act and Sec. 468,477 (A), 420and 120(B)IPC പ്രകാരമുള്ള കേസിലെ രണ്ടാംപ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ബഹു തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചിട്ടുള്ളതാണ്. ടി കേസിലെ രണ്ടാംപ്രതിയായ മുൻ നെടുമങ്ങാട് ഡെപ്യൂട്ടി തഹസിൽദാർ സുകുമാരനെ 11 വർഷം കഠിന തടവിനും 1,75,000/_രൂപ പിഴയും നൽകി ശിക്ഷിച്ചിട്ടുള്ളതാണ്. ബഹു എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (തിരുവനന്തപുരം ) ശ്രീ രാജകുമാര എം.വി ആണ് വിധി പുറപ്പെടുവിച്ചത്.തിരുവനന്തപുരം വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പി ശ്രീ. ശ്രീകുമാരൻ നായർ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും,മുൻ Dysp ശ്രീ suresh ബാബു, മുൻ പോലീസ് ഇൻസ്പെക്ടർ ശ്രീ ഉജ്വൽ കുമാർ എന്നിവർ അന്വേഷണം നടത്തി മുൻ ഡിവൈഎസ്പി ശ്രീ R. മഹേഷ് കുറ്റപത്രം സമർപ്പിച്ച കേസിൽ വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ രഞ്ജിത് കുമാർ എൽ.ആർ ഹാജരായി.

Latest News