Saudi Arabia

വിമാനങ്ങൾ വാടകക്കെടുക്കുന്നുവെന്ന വാർത്ത നിഷേധിച്ച് റിയാദ് എയർ

പുതിയ വിമാനങ്ങൾ പറഞ്ഞ സമയത്തിനകം എത്തുമെന്നും അടുത്ത വർഷം പകുതിയോടെ സർവീസുകൾ ആരംഭിക്കുമെന്നും അധികൃതർ

വിമാനങ്ങൾ വാടകക്കെടുക്കുന്നുവെന്ന വാർത്ത നിഷേധിച്ച് സൗദിയിലെ എയർ ലൈൻ കമ്പനിയായ റിയാദ് എയർ അധികൃതർ. പുതിയ വിമാനങ്ങൾ പറഞ്ഞ സമയത്തിനകം എത്തുമെന്നും അടുത്ത വർഷം പകുതിയോടെ സർവീസുകൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് യുഎസിൽ സൃഷ്ടിക്കപ്പെടുക ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

റിയാദ് എയർ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. ഓർഡർ നൽകിയ വിമാനങ്ങൾ പറഞ്ഞ സമയത്തിനകം എത്തുകയില്ലെന്നും വിമാനങ്ങൾ വാടകക്കെടുത്തായിരിക്കും സർവീസുകളെന്നുമുള്ള വാർത്ത പ്രചരിച്ചിരുന്നു. ഈ വാർത്ത നിഷേധിച്ചുകൊണ്ടാണ് മന്ത്രാലയം ഇപ്പോൾ വിശദീകരണം നൽകിയത്. വിമാനങ്ങൾ പറഞ്ഞ സമയത്ത് തന്നെ എത്തുമെന്നും അടുത്തവർഷം പകുതിയോടെ സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

യുഎസ് കമ്പനിയായ ബോയിങ്ങാണ് റിയാദ് എയറിനുള്ള വിമാനങ്ങൾ സജ്ജീകരിക്കുന്നത്. 38 സ്റ്റേറ്റുകളിലെ 300 വിതരണക്കാർ വഴിയാണ് വിമാനങ്ങൾ എത്തുക. ഇതിന്റെ ഭാഗമായി യുഎസിൽ സൃഷ്ടിക്കപ്പെടുക ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളാണ്. നേരിട്ടും അല്ലാതെയും യുഎസ്സിലെ 145 ചെറുകിട സംരംഭങ്ങൾക്കും ഇത് ഗുണം ചെയ്യും.