ഒരു ‘ഐകാര്‍’ ആയിരുന്നു ജോബ്സിന്‍റെ സ്വപ്നമെന്ന് ജെ ക്ര്യൂ സിഇഓയും ബോര്‍ഡ് മെമ്പറുമായ മിക്കി ഡ്രക്സലറാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
കമ്പനിയുടെ ഒരു പഠനശിബിരത്തിലാണ് മിക്കി ഇക്കാര്യം വെളിപ്പെടുത്തിയത്. ജോബ്സിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ കാര്‍ മേഖല മൊത്തം അഴിച്ചു പണിയപ്പെടുമായിരുന്നുവെന്ന് മിക്കി ചൂണ്ടിക്കാട്ടുന്നു. ഇന്ന് കാര്‍ ഡിസൈന്‍ എന്നത് ഒരു ദുരന്തമാണ് അമേരിക്കയിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐകാര്‍ നിരത്തിലിറങ്ങിയിരുന്നെങ്കില്‍ അതിന് വിപണിയുടെ 50 ശതമാനമെങ്കിലും വിഹിതം പിടിക്കാന്‍ ശേഷി ഉണ്ടാകുമായിരുന്നെന്നും മിക്കി പറയുന്നു.