Travel

ആരും അറിയാത്ത പാവം അമ്മാവൻ; അറിയപ്പെടാത്ത ടൂറിസം കേന്ദ്രത്തിന്‍റെ കഥ | thiruvananthapuram-ammavan-para-a-hidden-tourism-spot-in-nedumangadu

തിരുവനന്തപുരം ജില്ലയിൽ തന്നെ അധികം അറിയപ്പെടാത്ത ധാരാളം വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയയിലൂടെയും, വ്ലോഗർമാരിലൂടെയും മാത്രം തിരിച്ചറിയപ്പെടുന്ന ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധി ആണ്. പ്രാദേശികമായി മാത്രം അറിയപ്പെടുന്ന അത്തരം ഒരു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് നെടുമങ്ങാട് വേങ്കോടുള്ള അമ്മാവൻ പാറ. വളരെ മനോഹരമായ യാത്ര അനുഭവവും കാഴ്ചകളും സമ്മാനിക്കുന്ന ഒരു ഇടമാണ് അമ്മാവൻ പാറ. ഈ പാറയ്ക്ക് മുകളിൽ പണ്ട് ധ്യാനത്തിന് ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും ഒക്കെ എത്തിയിരുന്നു എന്നാണ് പറയുന്നത്. അത്രയും മനോഹരവും സമാധാനപരവുമായ ഒരു അന്തരീക്ഷം അമ്മാവൻ പാറ നൽകുന്നുണ്ട് എന്ന് മനസ്സിലാക്കാം. പാറയുടെ മുകളിൽ ഒരു അമ്പലം കാണാൻ സാധിക്കും.

ഒരു വശത്ത് കടലിന്‍റെ ഭംഗിയും മറുവശത്ത് തിരുവനന്തപുരം നഗരത്തിന്‍റെ വിദൂര ദൃശ്യവും ഈ പാറയുടെ മുകളിലെത്തിയാൽ ആസ്വദിക്കാനാകും. വൈകുന്നേരങ്ങളിൽ സൂര്യാസ്തമയവും തണുത്ത കാറ്റുമേറ്റ് സമയം ചെലവിടാം. മുൻപ് ഈ പാറയിലേക്ക് എത്തിപ്പെടുക എന്നുള്ളത് അല്പം സാഹസമായിരുന്നു. എന്നാൽ ഇപ്പോൾ ഇവിടേക്ക് എത്താൻ കൽപ്പടവുകൾ ഉണ്ട്. നെടുമങ്ങാട് വിനോദസഞ്ചാര കേന്ദ്രങ്ങൾ എക്സ്പ്ലോർ ചെയ്യാൻ എത്തുന്നവർ അമ്മാവൻപാറ സന്ദർശിക്കാതെ പോയാൽ അതൊരു വലിയ നഷ്ടമായിരിക്കും. ഇത്തരം പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ കൂടി വികസനത്തിന്‍റെ പാതയിലേക്ക് എത്തിയാൽ തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര രംഗത്തിന് അതൊരു മുതൽക്കൂട്ടായേക്കും.

STORY HIGHLLIGHTS:  thiruvananthapuram-ammavan-para-a-hidden-tourism-spot-in-nedumangadu