Tech

ഫേസ്ബുക്ക് -വാട്സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ പിഴയിട്ട് യൂറോപ്യൻ യൂണിയൻ

ഫേസ്ബുക്ക് -വാട്സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. 800 മില്യൺ യൂറോയോളം ആണ് യൂറോപ്യൻ യൂണിയൻ മെറ്റക്കെതിരെ ചുമത്തിയ പിഴ തുക. അതായത് 71,38,32,00,000 രൂപ.

ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് യൂറോപ്യൻ കമ്മീഷൻ മെറ്റക്ക് പിഴയിട്ടത്.യൂറോപ്യൻ യൂണിയനിലെ 27 അംഗ രാജ്യങ്ങളുടെ പ്രാഥമിക എക്‌സിക്യൂട്ടീവ് വിഭാഗമാണ് യൂറോപ്യൻ കമ്മീഷൻ.

ഏറെക്കാലം നീണ്ട അന്വേഷണങ്ങൾക്ക് ശേഷമാണ് യൂറോപ്യൻ കമ്മീഷൻ മെറ്റയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. ഇതാദ്യമായാണ് മെറ്റയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ ആൻറിട്രസ്റ്റ് പിഴ ചുമത്തുന്നത്.

വിപണിയിൽ മേധാവിത്വം നിലനിർത്താൻ മെറ്റ വഴിവിട്ട രീതികൾ തെരഞ്ഞെടുത്തെന്നും തെറ്റായ മത്സരപ്രവണത കാഴ്ചവെച്ചു എന്നുമാണ് യൂറോപ്യൻ കമ്മീഷൻ ആരോപിക്കുന്നത്.

ഓൺലൈൻ ക്ലാസിഫൈഡ് പരസ്യ ബിസിനസിനെ സോഷ്യൽ മീഡിയ നെറ്റ്വർക്കുമായി ബന്ധിപ്പിച്ചതിലൂടെ, ഫേസ്ബുക്ക് ഉപയോക്താക്കളെ അവർ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മാർക്കറ്റ്പ്ലേസിലേക്ക് എത്തിച്ച് എതിരാളികളെ അപ്രത്യക്ഷമാക്കുന്ന മത്സരം സൃഷ്ടിച്ചു എന്ന് യൂറോപ്യൻ കമ്മീഷൻ കുറ്റപ്പെടുത്തുന്നു.