tips

ഗ്രൂപ്പ് ചാറ്റുകൾ ഇനി ശല്യമാകില്ല

വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന മിക്ക ആആളുകളുടെയും പരാതിയാണ് ഗ്രൂപ്പുകളിൽ നിറയെ മെസേജ് വന്ന് നിറയുന്നു എന്നത്. അതിന് ഒരു പരിഹാരമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ് ഇപ്പോൾ. ഗ്രൂപ്പ് സന്ദേശങ്ങൾ മ്യൂട്ട് ചെയ്യുന്ന പുതിയ അപ്‌ഡേറ്റുമായാണ് വാട്സ്ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ മുൻഗണന പ്രകാരം ഗ്രൂപ്പ് സന്ദേശങ്ങൾ ലഭിക്കുന്നതാണ് ഫീച്ചർ.

 

ഓരോ സന്ദേശത്തിനും അലേർട്ടുകൾ ലഭിക്കുന്നതിനുപകരം, ഉപയോക്താക്കൾക്ക് അറിയിപ്പുകൾ പരിമിതപ്പെടുത്തുന്നതിനും നേരിട്ട് ഇടപെടാനും ഫീച്ചറിലൂടെ കഴിയും. മെൻഷൻ ചെയ്ത് വരുന്ന ഗ്രൂപ്പ് സന്ദേശങ്ങൾ മാത്രം നോട്ടിഫിക്കേഷൻ ലഭിക്കുന്ന വിധമാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. അത്യാവശ്യം വേണ്ട സന്ദേശങ്ങൾ മാത്രം ശ്രദ്ധിക്കാൻ ഫീച്ചർ സഹായിക്കും.

ഫീച്ചർ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള പരീക്ഷണത്തിലാണ് വാട്‌സ്ആപ്പ്. കൂറെ ആളുകൾ ഉള്ള കൂടുതൽ സന്ദേശങ്ങൾ എത്തുന്ന ഗ്രൂപ്പുകളിലോ തങ്ങൾക്ക് ആവശ്യമുള്ള സന്ദേശങ്ങൾക്ക് മാത്രം പ്രതികരിക്കാൻ ഇത് നമ്മെ സഹായിക്കുന്നു.