Recipe

ആപ്പിൾ പുഡ്ഡിംഗ് ഉണ്ടാക്കുന്ന വിധം

ചേരുവകള്‍

½ Ltr. പാല്‍
½ ടിന്‍ മില്‍ക്ക് മെയ്ഡ്
ആവശ്യത്തിന് പഞ്ചസാര
1 ആപ്പിള്‍ ചെത്തിയത്
10 gr. ചൈന ഗ്രാസ്

ഉണ്ടാക്കുന്ന വിധം

പാല്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ തീ കുറച്ചു മില്‍ക്ക് മെയ്ഡ് ചേര്‍ത്തു ഇളക്കിക്കൊണ്ടിരിക്കുക. 5-6 മിനുറ്റ് നേരം ഇത് തുടരുക. മധുരം കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക്‌ പഞ്ചസാര ചേര്‍ക്കാം. അതിനു ശേഷം അത് മാറ്റി വയ്ക്കുക. ഒരു പാത്രത്തില്‍ കുറച്ചു വെള്ളം തിളപ്പിക്കുക. കുതിര്‍ത്ത ചൈന ഗ്രാസ് ഒരു ചെറിയ പാത്രത്തില്‍ എടുത്തു തിളയ്ക്കുന്ന വെള്ളത്തില്‍ പാത്രത്തോടെ ഇറക്കി വച്ചു സ്പൂണ്‍ കൊണ്ട് ഇളക്കി ഇളക്കി ഉരുക്കുക. ഉരുകിക്കഴിഞ്ഞാല്‍ നേരത്തെ എടുത്തു വച്ച പാലില്‍ മിക്സ്‌ ചെയ്തു മിക്സിയില്‍ അടിക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ചൈന ഗ്രാസ് പാലില്‍ നന്നായി ചേരും. ഈ ചേരുവയില്‍ ചെത്തിയ ആപ്പിളും ചേര്‍ത്തു നന്നായി ഇളക്കി പുഡിംഗ് പാത്രത്തില്‍ ഒഴിച്ച് ആറിയതിനു ശേഷം ഫ്രിഡ്ജില്‍ വയ്ക്കുക.