ചേരുവകൾ
മട്ട അരി ഫ്‌ളവർ – 250 g
തേങ്ങ പീര – 4 cup ( 2 big size coconut)
ചക്കര – 500 g
എള്ള് – 2 tbsp
ജീരകം – 2 tbsp
തേങ്ങ – 4 tbsp
കപ്പലണ്ടി
വെള്ളം – 1 cup ( for jaggery syrup)
നെയ്യ് – 3 tbsp( for frying)
ഏലക്ക പൊടി – 1 1/4 tsp
ചുക്ക് – 3/4 tsp
തയ്യാറാക്കുന്ന വിധം
ഇത് ഉണ്ടാക്കുന്നതിനായി 250 ഗ്രാം കപ്പിൽ 3 കപ്പ് അവൽ വിലയിച്ചതാണ് എടുക്കുന്നത്. പരന്ന ആകൃതിയിലുള്ള മട്ട അരിയുടെ അവലാണ് നമ്മൾ ഇവിടെ ഇതിനായി എടുക്കുന്നത്. അവൽ വിളയിക്കുന്നതിന് എപ്പോഴും ചുമന്ന അവലാണ് ഉചിതം. കൂടാതെ 4 കപ്പ് തേങ്ങയും അരകിലോ ശർക്കരയും രണ്ട് ടേബിൾസ്പൂൺ വീതം എള്ളും പൊട്ട് കടലയും കൂടെ എടുക്കണം. ഇനി 4 ടേബിൾസ്പൂൺ തേങ്ങാ കൊത്തും പത്തോളം അണ്ടിപ്പരിപ്പും കൂടെ എടുക്കണം. അണ്ടിപ്പരിപ്പ് രണ്ടായി പൊളിച്ച് വേണം ചേർക്കാൻ.
ഒരാഴ്‍ച്ച വരെ എടുത്ത് വച്ച് കഴിക്കാൻ പറ്റിയ ഒരു കിടിലൻ റെസിപി ആണിത്. അടുത്തതായി ശർക്കര ഉരുക്കിയെടുക്കുന്നതിനായി 250 ഗ്രാം കപ്പിൽ ഒരു കപ്പ് വെള്ളം ശർക്കര ഇട്ട പാത്രത്തിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം ശർക്കര ഉരുക്കിയെടുത്ത് നന്നായൊന്ന് അരിച്ചെടുക്കണം. ഒരു ചീനച്ചട്ടിയിലേക്ക് മൂന്ന് ടേബിൾസ്പൂൺ നെയ്യൊഴിച്ച് കൊടുക്കുക. ചൂടായി വന്ന നെയ്യിലേക്ക് എടുത്ത് വച്ച തേങ്ങാകൊത്ത് ഇട്ട് നന്നായി വഴറ്റിയെടുക്കുക.