പതിവായി മുട്ട കഴിക്കുന്നത് തലമുടി തളച്ചു വളരാനും മുടിനാരുകളുടെ ആരോഗ്യത്തിനും സഹായിക്കും. എന്നാല്‍ മുടിക്ക് തിളക്കവും ബലവും ഉണ്ടാകുന്നതിന് മുട്ട വെച്ച് നിരവധി പ്രയോഗങ്ങള്‍ നമ്മള്‍ മുടിയില്‍ നടത്താറുണ്ട്. എന്നാല്‍ പുറമേ നിന്ന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് അകത്തേക്കും മുട്ട കഴിക്കേണ്ടതുണ്ട്. ഗുണമെന്തൊക്കെയാണെന്ന് നോക്കാം.
മുട്ട ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെ നീണ്ടുനില്‍ക്കുന്ന ആരോഗ്യത്തിന് നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരു ബയോട്ടിന്‍ സമ്പന്നമാണ്. ഇത് തലമുടി തളച്ചുവളരാന്‍ സഹായിക്കും. കൂടാതെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തലമുടിയുടെ ആരോഗ്യം ദീര്‍ഘകാലം മെച്ചപ്പെടുത്തും. എന്നാല്‍ മുട്ട കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ കാലക്രമേണ ആയിരിക്കും ഉണ്ടാവുക.
മുട്ട പുറമെ പുരട്ടുമ്പോള്‍ അതിന്റെ ഗുണം അതിവേഗം ലഭിക്കുന്നു എന്നതാണ് മുട്ട കൊണ്ടുള്ള പാക്കുകളുടെ പ്രത്യേകത. മുടിയില്‍ മുട്ട പുറമെ പുരട്ടുന്നത് മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്താനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. കൂടാതെ മുടിയുടെ വളര്‍ച്ചെയ നന്നായി ഉത്തേജിപ്പിക്കാനും മുട്ട ഉപയോഗിച്ചുള്ള പാക്കുകള്‍ വളരെ നല്ലതാണ്.