ഒരുപാട് ഭക്ഷണം കഴിക്കാൻ തോന്നാറുണ്ടോ?
മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ മെക്കാനിസം കാരണം ഉണ്ടാകുന്ന ഭക്ഷണ ആസക്തിയാണെന്നാണ് ശാസ്ത്രം പറയുന്നത്.
ചില ഭക്ഷണങ്ങള്‍ തലച്ചോര്‍ ഡോപ്പമിന്‍ പുറപ്പെടുവിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. കുറച്ചുകാലം കഴിയുമ്പോള്‍ ആസക്തിയായി ശക്തിപ്പെടും.
രുചിപരമായി; മുന്‍ കാല രുചി അനുഭവങ്ങളില്‍ വേരൂന്നി നില്‍കുന്നതാണ് രുചിപരമായ ഭക്ഷണ ആസക്തി.
ദൃശ്യപരമായി; ആകര്‍ഷകമായ രീതിയില്‍ ഭക്ഷണത്തെ അവതരിപ്പിക്കുന്നത് ദൃശ്യപരമായ ഭക്ഷണ ആസക്തി ഉണര്‍ത്തുന്നു. ചിത്രങ്ങള്‍ കണ്ടു തോന്നുള്ള ഭക്ഷണക്കൊതി അതിന് ഉദാഹരണമാണ്.
മണം; ഭക്ഷണത്തിന്റെ സുഗന്ധം ചില ഭക്ഷണത്തോടുള്ള ആസക്തി ഉണ്ടാക്കുന്നു.
90 ശതമാനം ആളുകളിലും ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണ കൊതികള്‍ പലപ്പോഴായി ഉണ്ടാകാറുണ്ട്. ഇത് മാനസികമായി സന്തോഷം നല്‍കുന്നതാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഓരോ വ്യക്തിക്കും വ്യത്യസ്തമായാണ് ഭക്ഷണത്തോട് കൊതി തോന്നുന്നത്. അവ ക്ഷണികമായിരിക്കും.