Recipe

ഓട്സ് കൊണ്ട് എളുപ്പത്തിലൊരു മില്‍ക്ക് ഷേക്ക് തയ്യാറാക്കാം | oats-milkshake-recipe

ഓട്സിന്റെ പോഷകഗുണങ്ങള്‍ നിരവധിയാണ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രശ്നങ്ങള്‍ക്ക് ഉത്തമപരിഹാരമാണിത്. പ്രഭാതഭക്ഷണമായും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഓട്സ് കൊണ്ട് എളുപ്പത്തിലൊരു മില്‍ക്ക് ഷേക്ക് തയ്യാറാക്കാം.

ചേരുവകള്‍

ബദാം – 15 എണ്ണം
ഓട്സ് – 3 ടേബിള്‍ സ്പൂണ്‍
ഈന്തപ്പഴം – 5 എണ്ണം
ആപ്പിള്‍ – 1 എണ്ണം

പാചകരീതി

ബദാം തലേ ദിവസം തന്നെ കുതിര്‍ക്കാന്‍ വയ്ക്കുക. നന്നായി കുതിര്‍ന്നതിന് ശേഷം ബദാമിന്റെ തൊലി നീക്കം ചെയ്യണം. ശേഷം ഓട്സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഒരു മിക്സിയുടെ ജാറില്‍ തൊലികളഞ്ഞ ബദാമും ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് പാലും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

(മുതിര്‍ന്നവര്‍ക്ക് കൊടുക്കുമ്പോള്‍ പാലിന് പകരം വെള്ളം മാത്രം ചേര്‍ക്കാവുന്നതാണ്). ശേഷം ആപ്പിള്‍ മുറിച്ചത് ഉപയോഗിച്ച് അലങ്കരിച്ച് ശേഷം കഴിക്കാം.

content highlight: oats-milkshake-recipe