tips

ഇനി തുറന്നുചിരിക്കാൻ മടിക്കേണ്ട; പല്ലുകൾ തിളങ്ങാൻ അടുക്കളയിലുണ്ട് ചില വിദ്യകൾ | natural-method-for-teeth-whitening

തുറന്നു ചിരിക്കാൻ പലപ്പോഴും ആത്മവിശ്വാസം സമ്മതിക്കുന്നില്ല അല്ലേ ? പല്ലിലെ മഞ്ഞ നിറമാണ് നിങ്ങളെ അലട്ടുന്ന പ്രശ്നം.. വ്യക്തി ശുചിത്വവും കഴിക്കുന്ന ഭക്ഷണവും ഈ നിറത്തിന് കാരണമാകുന്നുണ്ട്. ഇതിന് പരിഹാരം തേടി ആളുകൾ ചെന്നെത്തുന്നത് ആകട്ടെ ദന്താശുപത്രികളിലും. എന്നാൽ വലിയ തുക ഇതിനുവേണ്ടി ഇനി ചെലവാക്കേണ്ടതില്ല. വീട്ടിൽ തന്നെ പല്ലിലെ മഞ്ഞനിറം അകറ്റാൻ ചില വിദ്യകൾ ചെയ്യാം. അവ എന്തൊക്കെയാണെന്ന് നോക്കാം..

ഉമിക്കരി

ഉമിക്കരി നന്നായി പൊടിച്ച് വിരൽ ഉപയോഗിച്ച് പല്ല് തേച്ചു നോക്കൂ. ഇത് ശീലമാക്കുന്നത് പല്ലിൽ അടിഞ്ഞു കൂടിയ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും മഞ്ഞ നിറം കുറയ്ക്കുന്നതിനും ഉപകരിച്ചേക്കും.

ഉപ്പ്

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിനു ശേഷം ഒരൽപ്പം ഉപ്പ് ഉപയോഗിച്ച് പല്ലുകൾ മസാജ് ചെയ്യുന്നത് മഞ്ഞനിറവും കറയും കുറയ്ക്കുന്നതിനു ഗുണകരമായേക്കും.

ഓറഞ്ചിൻ്റെ തൊലി

ഓറഞ്ചിൻ്റെ തൊലി പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കാവുന്നതാണ്. ഇത് കറകളും പല്ലിൽ അടിഞ്ഞു കൂടിയിരിക്കുന്ന അണുക്കളെയും കളയാൻ സഹായിക്കും.

വെളിച്ചെണ്ണ

ഒരു ടീസ്പൂൺ​ വെളിച്ചെണ്ണ വായിൽ ഒഴിച്ച് 20 മിനിറ്റിനു ശേഷം തുപ്പി കളയാം. ശേഷം വെള്ളം ഉപയോഗിച്ച് ഒരിക്കൽ കൂടി വായ കഴുകുക.

മൗത്ത് വാഷ്

മൗത്ത് വാഷ് ഉപയോഗിച്ച് ദിവസവും വായ കഴുകുന്നത് അണുക്കളെ നീക്കം ചെയ്യാനും പല്ലിലെ കറ കളയാനും സഹായിക്കും.

പൈനാപ്പിൾ

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്തമായി കറ നീക്കുന്നതിന് സഹായിച്ചേക്കാം. ജ്യൂസ് ആയോ അല്ലാതെയോ ഇത് കഴിക്കുന്നത് ഗുണം ചെയ്യും.

പഴത്തിൻ്റെ തൊലി

സാധാരണ വാഴപ്പഴം കഴിച്ച ഉടനെ തൊലി കളയുകയാണ് പതിവ്. എന്നാൽ മഗ്നീഷ്യം, മാംഗനീസ്, പൊട്ടാഷ്യം എന്നിങ്ങനെയുള്ള ധാരാളം ധാതുക്കൾ ഈ തൊലിയിൽ അടങ്ങിയിട്ടുണ്ട്. പല്ലുകൾ ഈ ധാതുക്കളെ ആഗിരണം ചെയ്ത് നിറം വർധിപ്പിക്കുന്നു.

കല്ലുപ്പ്

ഉമിനീരിൻ്റെ പിഎച്ച് ലെവൽ വർധിപ്പിക്കുന്നതിന് കല്ലുപ്പിന് കഴിയും. ഇത് പല്ലുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനു സഹായിക്കും.

content highlight: natural-method-for-teeth-whitening