ബ്രേക്ഫസ്റ്റ് എപ്പോഴും രാജാവിനെപ്പോലെ കഴിക്കണം എന്നാണ് പറയാറ്. അത് ഹെൽത്തിയും കൂടെ ആയാൽ ഉഷാറായി. ഹെൽത്തിയും ടേസ്റ്റിയുമായ ഒരു പുട്ട് തയ്യാറാക്കിയാലോ? ഓട്സും കാരറ്റും ചേർത്ത് ഒരു ഹെൽത്തി പുട്ട്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഓട്സ് 1 കപ്പ്
- ഗ്രെറ്റഡ് കാരറ്റ് 1/2 കപ്പ്
- ഉപ്പ്
- തേങ്ങ
തയ്യാറാക്കുന്ന വിധം
ഓട്സ് കാരറ്റും ഉപ്പും ചേർത്ത് 15 മിനിറ്റ് യോജിപ്പിച്ചു വയ്ക്കുക. ഇത് പിന്നീട് ഗ്രൈൻഡറിൽ പൊടിച്ചു വയ്ക്കുക. പുട്ടുകുറ്റിയിൽ തേങ്ങയും, ഓട്സ് പൊടിയും ഇടവിട്ട് ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക. ഹെൽത്തിയായ ക്യാരറ്റ് ഓട്സ് പുട്ട് തയ്യാർ.