ഉച്ചയൂണിന് ചോറിനൊപ്പം കഴിക്കാൻ വേറെ എന്തെങ്കിലും തയ്യാറാക്കുന്നുണ്ടെങ്കിൽ ഇതൊന്ന് ട്രൈ ചെയ്യൂ. രുചികരമായ കോവയ്ക്ക മെഴുക്കുപുരട്ടി.
ആവശ്യമായ ചേരുവകൾ
- കോവയ്ക്ക – 250 ഗ്രാം
- ഉള്ളി – 1/4 കപ്പ്
- വെളുത്തുള്ളി – 6 അല്ലി
- പച്ചമുളക് – 1
- കറിവേപ്പില
- കടുക് – 1/4 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടേബിൾസ്പൂൺ
- മുളക് പൊടി – 1/2 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
കോവയ്ക്ക നീളത്തിൽ ചെറുതായി അരിയുക. ശേഷം പാനിൽ oil ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഉള്ളി ചേർത്ത് നന്നായി വഴറ്റിയ ശേഷം കോവയ്ക്കയും ആ വശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം . ശേഷം പാകത്തിന് വേവാകുമ്പോൾ മസാല പൊടിയും ചേർത്ത് മിക്സ് ചെയ്ത് അടച്ച് വേവിക്കുക.