Food

കുട്ടികളുടെ ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ എളുപ്പത്തിലൊരു വെജ് പുലാവ് | Veg Pulao

കുട്ടികളുടെ ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ഒരുഗ്രൻ വെജ് പുലാവ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു റൈസ് റെസിപ്പിയാണിത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ബസ്മതി അരി – 1 കപ്പ് (250ml)
  • എണ്ണ – 2 ടേബിൾസ്പൂൺ
  • ബേ ലീഫ് – 1
  • കറുവപ്പട്ട – 1
  • ഏലക്ക – 2
  • ഗ്രാമ്പൂ – 2
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
  • സവാള – ഒരു മീഡിയം സവാളയുടെ പകുതി
  • മുളക് – 1
  • കാരറ്റ് – 1/4 കപ്പ്
  • ബീൻസ് – 1/4 കപ്പ്
  • വെള്ളം – 1 1/2 കപ്പ്
  • ഉപ്പ് – 1 ആവശ്യത്തിന്
  • നാരങ്ങനീര് – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ബസ്മതി അരി ആദ്യമേ നല്ലപോലെ കഴുകി വെള്ളം ഒഴിച്ച് 30 മിനിറ്റ് കുതിർക്കാൻ വെക്കുക. കുക്കർ അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ അതിലേക്ക് ബേ ലീഫ്, കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവ ചേർക്കുക. ഒരു നല്ല മണം വന്നുതുങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒരു അര മിനിറ്റ് വഴറ്റുക.

ഇതിലേക്ക് സവാളയും മുളകും ചേർത്ത് സവാള ഒന്ന് വാടി വരുന്ന വരെ പിന്നെയും വഴറ്റുക. അതുകഴിഞ്ഞ് കാരറ്റും ബീൻസും ഇട്ട് ഒരു മിനിറ്റ് കൂടെ മിക്സ് ചെയ്യുക. ഇതിലേക്ക് കുതിർത്ത് വെച്ച അരി ഇട്ട് ഉടയാതെ 1 മിനിറ്റ് ഇളക്കി കൊടുക്കുക. പിന്നെ വെള്ളം, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് ഇളക്കി കുക്കർ അടച്ച് വെച്ച് ഹൈ ഫ്ലെമിൽ ഒരൊറ്റ വിസിൽ.15 മിനിറ്റ് കഴിഞ്ഞ് തുറന്ന് നോക്കിയാൽ സംഭവം റെഡി.