കയ്പ്പക്ക തിന്നാത്തവർക്കായി ഒരു കിടിലൻ റെസിപ്പി നോക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കയ്പക്ക പൊരിയൽ. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കയ്പക്ക വട്ടത്തിൽ കനം കുറച്ച് മുറിച്ച്, ഉപ്പും മഞ്ഞളും മുളകും നാരങ്ങ നീരും പുരട്ടി 15 മിനുട്ട് വെക്കുക. പിന്നീട് ഇതിലേക്ക് കോൺ ഫ്ലോറും കബാബ് മസാലയും ചേർത്ത് വെള്ളം ഒഴിക്കാതെ ഇളക്കി യോജിപ്പിക്കുക. കോൺ ഫ്ലോർ പൊടി നന്നായി പിടിക്കാൻ വേണ്ടി 10 മിനുട്ട് വച്ച് വീണ്ടും ഇളക്കുക. ശേഷം എണ്ണ നന്നായി ചൂടാക്കി കറുമുറെ പരുവത്തിൽ വറുത്തെടുക്കാം. കയ്പ് നല്ലപോലെ കുറഞ്ഞിരിക്കും. ചോറിന് കൂട്ടാനും ചായയുടെ കൂടെ ചിപ്സ് പോലെ കഴിക്കാനും പറ്റും.