ചപ്പാത്തി, ഇടിയപ്പം, അപ്പം, പെറോട്ട ഇതിനൊക്കെ പറ്റിയ ഒരു കുറുമ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു വെജ് കുറുമാ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- കിഴങ്ങു -2 ചെറുത്
- കാരറ്റ് -1 മീഡിയം
- കോളിഫ്ലവർ -1/2 കപ്പ്
- ബീൻസ് -4
- ഫ്രോസൺ ഗ്രീൻ പീസ് -1/4 കപ്പ്
- പച്ചമുളക് -3
- സവള -1 ചെറുത്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 ടേബിൾസ്പൂൺ
- തേങ്ങാ ചിരകിയത് -5 ടേബിൾസ്പൂൺ
- കശുവണ്ടി -6
- തൈര് -2 ടേബിൾസ്പൂൺ
- പട്ട -1 ചെറിയ കക്ഷണം
- ഗ്രാമ്പു -2
- ഏലക്ക -1
- പെരുംജീരകം -1/4 ടേബിൾസ്പൂൺ
- കറിവേപ്പില -ആവശ്യത്തിന്
- മല്ലിയില -2 ടേബിൾസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- വെളിച്ചെണ്ണ -1.5 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
കുക്കർ-ൽ എണ്ണ ചൂടാക്കി സവള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് കുറുമക്കുള്ള പച്ചക്കറികൾ, ഉപ്പ് എന്നിവ ചേർത്ത് ചെറുതായി വഴറ്റിയ ശേഷം വെള്ളം ഒഴിച്ച് വേവിച്ചു എടുക്കുക. തേങ്ങ, കശുവണ്ടി, ഏലക്ക, പട്ട, ഗ്രാമ്പു, പെരുംജീരകം, തൈര് എന്നിവ നന്നായി. അരച്ചെടുക്കുക. ഇത് വെന്ത പച്ചക്കറിയിലേക്കു ചേർത്ത് നന്നായി തിളപ്പിക്കുക. മല്ലിയില കൂടി ചേർത്ത ശേഷം തീ ഓഫ് ചെയ്യാം.