വെറൈറ്റിയായി ഒരു കറി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വറുത്തരച്ച വെണ്ടയ്ക്ക കറി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
അര മുറി നാളികേരം ചെരുക്കി ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേര്‍ത്ത് ഒരു ഫ്രയിങ് പാനില്‍ വറുക്കുക. നാളികേരം ചെറുതായി വറുത്തു വരുമ്പോള്‍ അതിലേക്കു വറ്റല്‍ മുളക്കു ചേര്‍ത്ത് വറുക്കുക. ഏകദേശം ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ അതിലേക്കു മല്ലിപൊടി ചേര്‍ക്കുക. മല്ലികുത്ത് മാറുന്ന സമയം മഞ്ഞള്‍ പൊടിയും ചേര്‍ക്കുക. ശേഷം പരന്ന പാത്രത്തിലേക്ക് ചൂട് മാറാന്‍ വെയ്ക്കുക.
ഈ സമയം കഴുക്കി നീളത്തില്‍ കഷ്ണങ്ങള്‍ ആക്കിയ വെണ്ടയ്ക്ക ഫ്രയിങ് പാനില്‍ അല്പം വെളിച്ചെണ്ണ ചേര്‍ത്ത് വാട്ടി എടുക്കുക. മറ്റൊരു പാത്രത്തില്‍ പുളി വെള്ളത്തില്‍ അലിയാന്‍ വെയ്ക്കുക. ചൂട് ആറിയ നാളികേരം മിക്സിയില്‍ നന്നായി അരച്ച് എടുക്കുക. ഈ അരപ്പും പുളി വെള്ളവും അല്പം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഏകദേശം 10 മിനുട്ട് ആകുമ്പോള്‍ വാട്ടി വെച്ചിരിക്കുന്ന വെണ്ടക്കയും ഉപ്പും ചേര്‍ത്ത് വീണ്ടും ചെറിയ തീയില്‍ തിളപ്പിക്കുക. 10 മിനുട്ട് ആകുമ്പോള്‍ തീ ഓഫ് ചെയിയുക. ഫ്രയിങ് പാനില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടികുക. കൂടെ രണ്ടു വറ്റല്‍ മുളകും കറി വേപ്പിലയും ചേര്‍ത്ത് താളിക്കുക, നിങ്ങളുടെ വറുത്തരച്ച വെണ്ടയ്ക്ക കറി റെഡി.