Food

ആഹാ! നല്ല കുരുമുളകിട്ട് വരട്ടിയ ബീഫ് റോസ്റ്റ് | Beef pepper roast

നല്ല കുരുമുളകിട്ട് വരട്ടിയ ബീഫ് റോസ്റ്റ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ബീഫ് റോസ്റ്റ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • വെളിച്ചെണ്ണ. – 2 സ്പൂൺ
  • ബീഫ് – 1 കിലോ
  • ചെറിയ ഉള്ളി – 15
  • പച്ചമുളക് – 3
  • തക്കാളി – 1
  • ഇഞ്ചി ചതച്ചത് – 1 സ്പൂൺ
  • വെളുത്തുള്ളി – 1 സ്പൂൺ
  • കുരുമുളക് – 1 സ്പൂൺ (ചതച്ചത്)
  • ഉപ്പ് – 1/2 സ്പൂൺ
  • മുളകുപൊടി – 1 സ്പൂൺ
  • മഞ്ഞൾപ്പൊടി – 1 സ്പൂൺ
  • മല്ലിപ്പൊടി – 2 സ്പൂൺ
  • ഗരം മസാല. – 1 സ്പൂൺ
  • വെളിച്ചെണ്ണ. – 3 സ്പൂൺ
  • സവാള. – 3
  • കറിവേപ്പില
  • തക്കാളി – 1
  • ഇഞ്ചി ചതച്ചത് – 1/2 സ്പൂൺ
  • വെളുത്തുള്ളി – 1/2 സ്പൂൺ
  • ഉപ്പ് – 1/2 സ്പൂൺ
  • കുരുമുളക് പൊടി – 1/2 സ്പൂൺ
  • ജീരകപ്പൊടി – 1/2 സ്പൂൺ
  • മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിൽ വെളിച്ചെണ്ണ 2 സ്പൂൺ ,ബീഫ് – 1 കിലോ, ചെറിയ ഉള്ളി – 15, പച്ചമുളക് – 3, തക്കാളി – 1, ഇഞ്ചി ചതച്ചത് – 1 സ്പൂൺ, വെളുത്തുള്ളി – 1 സ്പൂൺ, കുരുമുളക് – 1 സ്പൂൺ (ചതച്ചത്), ഉപ്പ് – 1/2 സ്പൂൺ, മുളകുപൊടി – 1 സ്പൂൺ, മഞ്ഞൾപ്പൊടി – 1 സ്പൂൺ, മല്ലിപ്പൊടി – 2 സ്പൂൺ, ഗരം മസാല – 1 സ്പൂൺ ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് വേവിക്കുക.

ശേഷം ഒരു പാനിൽ പാനിൽ വെളിച്ചെണ്ണ – 3 സ്പൂൺ ഒഴിച്ച് 3 സവാള നന്നായി വഴറ്റുക. കറിവേപ്പിലയും ചേർത്ത് നന്നായിട്ട് വഴറ്റുക. ശേഷം തക്കാളി – 1, ഇഞ്ചി ചതച്ചത് – 1/2 സ്പൂൺ, വെളുത്തുള്ളി – 1/2 സ്പൂൺ എന്നിവ ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റുക. ഇതിലേക്ക് ഇതിലേക്ക് വേവിച്ചു വച്ച ബീഫ്, ഉപ്പ് – 1/2 സ്പൂൺ, കുരുമുളക് പൊടി – 1/2 സ്പൂൺ, ജീരകപ്പൊടി – 1/2 സ്പൂൺ, മല്ലിയില എന്നിവയും ചേർത്തിളക്കുക. ഇളക്കി വെള്ളം വറ്റിച്ച് റോസ്റ്റ് ചെയ്യുക. ശേഷം കറിവേപ്പില ചേർത്തിളക്കുക.