കോളിഫ്ലവർ തോരൻ കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ്. ഇതങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കോളിഫ്ലവർ
- ഉപ്പ്
- മഞ്ഞൾപൊടി
- എണ്ണ
- കടുക്
- ഇഞ്ചി
- ചെറിയുള്ളി
- പച്ചമുളക്
- കറിവേപ്പില
- തേങ്ങ
- മുട്ട
തയ്യാറാക്കുന്ന വിധം
ഒരു കുഞ്ഞു കോളിഫ്ലവർ ചെറുതായി അരിഞ്ഞു ഉപ്പും മഞ്ഞൾ പൊടിയും ഇട്ട ചൂട് വെള്ളത്തിൽ അര മണിക്കൂർ വെക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ചു കടുക് ഇട്ടു പൊട്ടിച്ചു ശേഷം ഒരു കുഞ്ഞ് കഷ്ണം ഇഞ്ചിയും, 6-7 ചെറിയുള്ളി അരിഞ്ഞതും, 6 പച്ചമുളകു അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് കോളിഫ്‌ളവർ ഉപ്പും കുറച്ചു തേങ്ങയും ചേർത്ത് നന്നായി വഴറ്റി വെന്തു വരുമ്പോൾ ഉപയോഗിക്കാം. ഒരു മുട്ട കൂടി പൊട്ടിച്ചു ഒഴിച്ചു ചിക്കി എടുത്താൽ കിടു കിടിലൻ തോരൻ റെഡി.