വളരെ ചെറിയ പ്രായത്തിൽ തന്നെ ഡാൻസ് ഷോയിലൂടെ കഴിവ് തെളിയിച്ച് പ്രേക്ഷകമനം കീഴടക്കിയ താരമാണ് സാനിയ അയ്യപ്പൻ. ഡാൻസിന് പുറമേ അഭിനയത്തിലും ഒരുപോലെ തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട് താരം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ നായികയായി സാനിയ അഭിനയിച്ചത്. ഈ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. പിന്നീട് ലൂസിഫർ, ദി പ്രീസ്റ്റ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം. എല്ലാവർക്കും അറിയാവുന്ന ആളാണെങ്കിൽ പോലും പലപ്പോഴും സാനിയയുടെ പേരിനെക്കുറിച്ച് സംശയങ്ങൾ വരാറുണ്ട്. വാർത്തകളിൽ പോലും സാനിയ അയ്യപ്പൻ എന്നും സാനിയ ഇയ്യപ്പൻ എന്നും പലരും എഴുതാറുണ്ട്. ഇപ്പോഴിതാ തന്റെ പേരിനെക്കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് താരം. തന്റെ പേര് സാനിയ അയ്യപ്പൻ എന്നാണ്, എന്നാൽ ഇയ്യപ്പൻ എന്ന് പലരും തെറ്റി എഴുതുന്നുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ സാനിയ പറഞ്ഞിരിക്കുന്നത്. സാനിയയുടെ പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ അയ്യപ്പൻ എന്ന തുടങ്ങുന്നത് ‘ഐ’ എന്ന അക്ഷരത്തിലാണ്. അതായിരിക്കാം സംശയത്തിന് കാരണമാകുന്നത് എന്നുതോന്നുന്നു എന്നും സാനിയ പറയുന്നു.