Kerala

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘർഷം: നിരവധി പേർക്ക് പരിക്ക്

കോൺഗ്രസ് അനുകൂല പാനലും സിപിഎം പിന്തുണയ്ക്കുന്ന കോൺഗ്രസ് വിമത പാനലുമാണ് ഏറ്റുമുട്ടിയത്

കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘർഷം. കോൺഗ്രസ് അനുകൂല പാനലും സിപിഎം പിന്തുണയ്ക്കുന്ന കോൺഗ്രസ് വിമത പാനലുമാണ് ഏറ്റുമുട്ടിയത്. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ വോട്ട് ചെയ്യാൻ എത്തിയ സ്ത്രീകൾക്ക് നേരെയും അതിക്രമം. കല്ലേറിൽ സിപിഎം കുന്ദമം​ഗലം ലോക്കൽ കമ്മിറ്റി അംഗം ഷൈബു ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. അതിനിടയിൽ കള്ളവോട്ട് ആരോപണവും ഉയരുന്നുണ്ട്.

പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണ് ചേവായൂർ സഹകരണ ബാങ്ക്. എന്നാൽ, ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവർത്തിച്ചിരുന്നത്. ഇവരെ പിന്തുണച്ച് സിപിഎം എത്തുകയായിരുന്നു. ഇതോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വാശിയേറിയതായി മാറിയത്.