ചായയ്ക്കൊപ്പം രുചികരമായി കഴിക്കാൻ കഴിയുന്ന ഒരു നാലുമണി പലഹാരമാണ് ഉള്ളിവട. കടയിൽ കിട്ടുന്നപോലെ നല്ല മൊരിഞ്ഞ ഉള്ളിവട എങ്ങനെയാണ് തയ്യാറാക്കിയെടുക്കേണ്ടത് എന്ന് നോക്കാം. രണ്ട് സവാള നീളത്തിൽ അരിഞ്ഞെടുക്കുക, അരിഞ്ഞുവെച്ച ഒരു ടീസ്പൂൺ ഇഞ്ചി, ഒരു പച്ചമുളക് വട്ടത്തിലരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, കടലമാവ് നാല് ടേബിൾ സ്പൂൺ, രണ്ട് ടേബിൾ സ്പൂൺ മൈദ, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി എന്നിവയാണ് ആവശ്യമായ ചേരുവകൾ. അരിഞ്ഞുവെച്ച സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ഉപ്പ്മ, മഞ്ഞൾപൊടി, മുളകുപൊടി എന്നിവയുമായി കൂട്ടിയോജിപ്പിച്ച് പത്ത് മിനിറ്റ് വെക്കുക. ഇതിലേക്ക് കടലമാവ്, മൈദ, അരിപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇനി അല്പം മാവെടുത്ത് ഉരുട്ടി വലുതാക്കി പതുക്കെ അമർത്തിക്കൊടുത്ത ശേഷം തിളച്ച എണ്ണയിലേക്കിട്ട് വറുത്തെടുക്കുക. രണ്ടുവശവും ഒരുപോലെ ഇടയ്ക്കിടെ തിരിച്ചും മറിച്ചും ഇട്ടു വറുത്ത്കോരിമാറ്റുക