ഇടതൂർന്ന മുടിക്കും മുടിയുടെ അഴകു കൂട്ടാനും ഉള്ളു കൂട്ടാനും റോസ്മേരി വാട്ടർ. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ റോസ്മേരി വാട്ടറിന്റെ പരസ്യങ്ങളാണ്. അതുകൊണ്ടു തന്നെ ഈയിടെയായി മിക്ക ആളുകളും റോസ്മേരി വാട്ടറിന്റെ പുറകെയാണ്. സത്യത്തിൽ റോസ്മേരി വാട്ടർ കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മുടികൊഴിച്ചിൽ അകറ്റുന്നതിന് മികച്ച പ്രകൃതിദത്ത ചേരുവയാണ് റോസ്മേരി. റോസ്മേരി വാട്ടറിന്റെയും എണ്ണയുടെയും ഉപയോഗം മുടി ഉള്ളോടെ വളരാൻ സഹായിക്കും. തല കഴുകാൻ ഉപയോഗിക്കുന്ന ഷാംപൂവിനൊപ്പം കുറച്ച് തുള്ളി റോസ് മേരി ഓയിൽ കൂടി ചേർക്കുന്നത് തലയോട്ടി നന്നായി വ്യത്തിയാക്കാൻ സഹായിക്കും. റോസ്മേരിയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയിൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ മുടിയ്ക്ക് ഏറെ നല്ലതാണ്.
കടയിൽ നിന്ന് വാങ്ങി കാശുകളയാതെ വീട്ടിൽ തന്നെ റോസ്മേരി വാട്ടർ തയ്യാറാക്കാം. രണ്ട് കപ്പ് വെള്ളത്തിൽ റോസ്മേരിയിട്ട് നന്നായി തിളപ്പിക്കുക. അതിന് ശേഷം ഇത് ചൂട് മാറാൻ വയ്ക്കുക. മുടി ഷാംപൂ ഇട്ട് കഴുകിയ ശേഷം അവസാനം റോസ്മേരി വെളളം മുടിയിലൊഴിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ചെയ്യാവുന്നതാണ്. മറ്റൊരു രീതി 100 മില്ലി ലിറ്റർ വെള്ളം തിളപ്പിക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ റോസ്മേരി ഇലയിടുക. തീ കുറച്ചുവെച്ച് നന്നായി തിളപ്പിക്കുക. തണുത്തശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി ഉപയോഗിക്കാം. റോസ് മേരി ഇലകളുടെ അളവ് കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം. ഇതിൽ വ്യത്യാസം വന്നാൽ ഗുണത്തിന് പകരം ദോഷമായിരിക്കും ഉണ്ടാകുക