Kerala

വെറുപ്പിന്റെ കടയിൽ നിന്ന് ഇറങ്ങി ഞാൻ സ്നേഹത്തിന്റെ കടയിലേക്ക്

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് ചേക്കേറി.

വെറുപ്പിന്റെ കടയിൽ നിന്ന് ഇറങ്ങി ഞാൻ സ്നേഹത്തിന്റെ കടയിലേക്ക് കയറിയെന്ന് പറഞ്ഞു കൊണ്ടായിരുന്നു സന്ദീപിന്റെ ഈ കൂട് മാറ്റം, തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നിൽക്കുമ്പോഴായിരുന്നു സന്ദീപിന്റെ ഈ മാറ്റം.

കടുത്ത ആർഎസ്എസ് അനുഭാവിയും ബിജെപിയുടെ ശബ്ദവും മുഖവുമായ സന്ദീപ് വാര്യര്‍ ഇപ്പോൾ കോൺഗ്രസിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. താൻ അത്രയും ആരാധിച്ചിരുന്ന പ്രവർത്തിച്ചിരുന്ന ഒരു പാർട്ടിയിൽ നിന്നുള്ള പിന്മാറ്റം കൊണ്ട് ഒരുപാട് കാര്യങ്ങൾ വെളിപ്പെട്ട് കൊണ്ടിരിക്കുകയാണ്.

 

അദ്ദേഹം കോൺഗ്രസ്‌ അനുഭാവി ആയിരുന്നപ്പോൾ 51 വയസുകാരനായ രാഹുൽ ​ഗാന്ധി എംപിയെ കാൺമാനില്ലെന്നും അവസാനമായി കണ്ടത് ബാങ്കോക്കിൽ ആണെന്നും മകനേ മടങ്ങി വരൂ, വയനാട് കാത്തിരിക്കുന്നു എന്നൊരു പോസ്റ്റ്‌ വരെ ഇട്ട് കോൺഗ്രസിനോടുള്ള തന്റെ വെറുപ്പ് കാണിച്ചിരുന്ന സന്ദീപ് വാര്യർ ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ അത്രയുമധികം വെല്ലുവിളികൾ നേരിട്ട് കാണുമെന്ന് വ്യക്തമല്ലേ.

 

വെറുപ്പ് മാത്രം ഉത്പാധിപ്പിക്കുന്ന ഫാക്ടറി എന്നാണ് സന്ദീപ് ബിജെപിയെ വിശേഷിപ്പിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സംഘവുമാണ് താൻ കോൺഗ്രസിലേക്ക് വരാനുള്ള കാരണമെന്ന് മുൻ ബിജെപി നേതാവ് സന്ദീപ് വാരിയർ. രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ ബന്ധങ്ങളും മാനവിക അടുപ്പങ്ങളും നിലനിൽക്കണമെന്നാണ് എക്കാലത്തും ആഗ്രഹിച്ചിട്ടുള്ളത്. സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കുന്നു എന്നും, എല്ലായിപ്പോഴും വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന സംഘടനയിൽനിന്നു പിന്തുണയും സ്നേഹവും പ്രതീക്ഷിച്ചതാണു ഞാൻ ചെയ്ത തെറ്റ്. ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റുകൾ കണ്ടു മടുത്താണു പാർട്ടി മാറുന്നത്. കരുവന്നൂർ തട്ടിപ്പ് എതിർത്തതിനാണു എന്നെ ബിജെപി ഒറ്റപ്പെടുത്തിയത്. സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കാനാണ് എന്റെ തീരുമാനം. ഇത്രയും കാലം ബിജെപിയിൽ പ്രവർത്തിച്ചതിൽ ജാള്യത തോന്നുന്നു.

ശ്രീനിവാസൻ വധക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട 17 പ്രതികൾക്കു ജാമ്യം കിട്ടിയത് എങ്ങനെയാണെന്നു ബിജെപി നേതൃത്വം മറുപടി പറയണം. ബലിദാനിയായ ശ്രീനിവാസനുവേണ്ടി എന്താണു മികച്ച അഭിഭാഷകനെ ഹാജരാക്കാതിരുന്നത്? ആരാണതിനു പിന്നിൽ കളിച്ചത്? ബലിദാനികളെ ഒറ്റിക്കൊടുത്തത് ഞാനല്ല, നിങ്ങളുടെ കൂട്ടത്തിലാണെന്നു ബിജെപി അണികൾ അറിയണം.ഒറ്റുകാരന്റെ വിശേഷണം ചേരുന്നതു ബിജെപി നേതൃത്വത്തിനാണ്, എനിക്കല്ല. ബിജെപി പ്രവർത്തകർ ചോദ്യം ചെയ്യേണ്ടതു പാർട്ടി നേതൃത്വത്തെയാണ്, എന്നെയല്ല. വിദ്വേഷത്തിന്റെ ക്യാംപിൽനിന്നു പുറത്തുവന്നതിന്റെ സന്തോഷത്തിലാണു ഞാൻ. എന്നെ കോൺഗ്രസിലേക്കു സ്വീകരിച്ച നേതാക്കൾക്കു നന്ദി. ഇനി കോൺഗ്രസുകാരനായി പ്രവർത്തിക്കും. കോൺഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണ്. ഇന്ത്യയിൽ ജനിച്ചുവീഴുന്ന എല്ലാ കുട്ടികളുെടയും ഡിഎൻഎയിൽ കോൺഗ്രസിന്റെ ആശയമുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിന്റെ ആഹ്ലാദത്തിലാണു ഞാൻ.

എന്നിങ്ങനെയുള്ള കാര്യങ്ങൾ വരെ സന്ദീപ് മാധ്യമങ്ങളെ അറിയിച്ചു.

 

വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തിൽ നിന്നും സാഹോദര്യത്തിൻ്റെ രാഷ്ട്രീയത്തിലേക്കെത്തിയ സന്ദീപ് വാര്യർക്ക് സ്വാഗതമെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശനം.ഉപതെരഞ്ഞെടുപ്പിൻറെ നിർണ്ണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരിൽ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെര‍ഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു. കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് കെ സുധാകരൻ പ്രതികരിച്ചു. ദീപാദാസ് മുൻഷിയും വി ഡി സതീശനും ഉൾപ്പെടെ മുതിർന്ന നേതാക്കള്‍ എത്തിയിട്ടുണ്ടായിരുന്നു.

 

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായും, പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറുമായും ഇടഞ്ഞതോടെയാണ് സന്ദീപ് പാർട്ടിയുമായും അകന്നത്. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് ഇരിപ്പിടം നൽകാത്തതോടെ ആ തർക്കം മുറുകിയിരുന്നു. സന്ദീപ് അന്ന് വേദി വിടുകയും ചെയ്തിരുന്നു.

 

കോണ്‍ഗ്രസിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നവരാണ് ബിജെപിയും സിപിഐഎമ്മും. അതിന് മുമ്പില്‍ ജനങ്ങള്‍ക്കുള്ള ഉത്തരമാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം.