നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഝാര്‍ഖണ്ഡ് മുക്തി-മോര്‍ച്ച നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സഖ്യത്തിനെതിരേ രൂക്ഷആരോപണങ്ങളുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള അമിതമായ നുഴഞ്ഞുകയറ്റം ഝാര്‍ഖണ്ഡിനെ വലച്ചിരിക്കുകയാണെന്ന് സംസ്ഥാനത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതല നിര്‍വ്വഹിക്കുന്ന നേതാവ് കൂടിയായ ചൗഹാന്‍ ആരോപിച്ചു.
അധികാരത്തിലെത്തുന്ന പക്ഷം ‘നുഴഞ്ഞുകയറ്റക്കാര്‍’ക്കുള്‍പ്പെടെ എല്ലാ പൗരര്‍ക്കും എല്‍.പി.ജി. സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്നുള്ള ഗുലാം അഹമദ് മിറിന്റെ പ്രസ്താവനയെ കുറിച്ച് കോണ്‍ഗ്രസ് ഇനിയും പ്രതികരിച്ചിട്ടില്ലെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി.
ഡിസംബര്‍ ഒന്നിന് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ജാതി ഭേദമെന്യേ, അഭയാര്‍ഥികളുപ്പെടെ എല്ലാവര്‍ക്കും 450 രൂപയ്ക്ക് പാചകവാതകസിലിണ്ടര്‍ ലഭ്യമാക്കുമെന്നായിരുന്നു ഗുലാം അഹമദ് മിറിന്റെ പ്രസ്താവന. മിറിന്റെ പ്രസംഗത്തിന്റെ വീഡിയോ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. മിറിന്റെ ഈ പ്രസ്താവനയെക്കുറിച്ച് സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോ പ്രതികരിച്ചിട്ടില്ലെന്ന് ചൗഹാന്‍ പറഞ്ഞു.