കോണ്‍ഗ്രസിനകത്ത് ഓരോ തുരുത്തുകളായി സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവരികയാണ്. സന്ദീപ് വാര്യര്‍ വരുന്നതോടെ ആ സംഘര്‍ഷം മറ്റൊരു തലത്തിലേയ്ക്ക് മാറും. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ ന്യായീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അടക്കം പാടുപെടുമെന്നും എം വി ഗോവിന്ദന് റിപ്പോര്‍ട്ടര്‍ ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു.
വി ഡി സതീശനും ഷാഫി പറമ്പിലും ഉള്‍പ്പെടുന്ന കോക്കസാണ സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് വഴിയൊരുക്കിയതെന്നും എം വി ഗോവിന്ദന് പറഞ്ഞു. എന്നിട്ടും ഒന്നും അറിഞ്ഞില്ല എന്ന ഭാവമായിരുന്നു വി ഡി സതീശന്. നെഹ്റു കുടുംബത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച ആളാണ് സന്ദീപ് വാര്യര്‍.