Kerala

സന്ദീപ് വാര്യർ അഹങ്കാരിയാണെന്നും വിട്ടതിൽ സന്തോഷമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ

സന്ദീപ് വാര്യർ അഹങ്കാരിയാണെന്നും വിട്ടതിൽ സന്തോഷമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.

പാർട്ടിയുടെ വക്താക്കളിൽ ഒരാൾ മാത്രമാണ് സന്ദീപ്. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. സന്ദീപിന് കൂടുതൽകാലം കോൺഗ്രസിൽ നിൽക്കാനാവില്ല. പല പാർട്ടികളുമായി വിലപേശി കൂടുതൽ വിലകൊടുത്ത പാർട്ടിയിൽ സന്ദീപ് പോവുകയായിരുന്നു. പ്രത്യയശാസ്ത്രത്തെ തൂക്കി വിൽക്കാനാണ് രണ്ടു ദിവസം സന്ദീപ് ബെംഗളൂരുവിൽ പോയത്. സന്ദീപ് പോയതിൽ ബി ജെ പക്ക് ഒരു ക്ഷീണവുമില്ല, തലക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവർത്തകർ ഉൾക്കൊള്ളില്ലെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു

 

നവംബർ 20 ന് വോട്ടെടുപ്പ് കഴിഞ്ഞാൽ സന്ദീപ് വാര്യറെ കോൺഗ്രസ് കറിവേപ്പിലയാക്കി തള്ളും. മൂത്താൻ തറയുമായി സന്ദീപിന് എന്തുബന്ധമാണ് ഉള്ളത്? പാർട്ടി വിടുമ്പോൾ സ്വന്തം നിഴൽ പോലും അദ്ദേഹത്തിനൊപ്പമുണ്ടാവില്ല. പ്രസ്ഥാനത്തെയും ബലിദാനികളെയും വഞ്ചിച്ചാണ് സന്ദീപ് വാര്യർ പോയതെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. നവംബർ 20 ആണ് പാലക്കാട് വോട്ടെടുപ്പ്