I am a disciplined party leader..
സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയതിനെ സ്വാഗതം ചെയ്യത് കെ.മുരളീധരൻ. എന്നാൽ രണ്ടാഴ്ച മുൻപ് ഈ തീരുമാനം എടുക്കണമായിരുന്നു എന്ന് മുരളീധരൻ പറഞ്ഞു . അങ്ങനെ ആയിരുന്നുവെങ്കിൽ വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്കുവേണ്ടി പ്രചരണത്തിനിറങ്ങാമായിരുന്നു എന്നും . കാരണം അത്രയേറെ രാഹുൽ ഗാന്ധിയെ വിമർശിച്ചയാളാണ് സന്ദീപ് വാര്യർ എന്നും കോൺഗ്രസ് നേതാവ് പറഞ്ഞു . ഈ സ്നേഹത്തിന്റെ കടയിലെ മെമ്പർഷിപ്പ് എന്നും നിലനിൽക്കണം. അടുത്ത അസംബ്ലി ഇലക്ഷൻ കഴിഞ്ഞാൽ വീണ്ടും വെറുപ്പിന്റെ കടയിലേക്ക് മെമ്പർഷിപ്പ് എടുക്കാൻ പോവരുത്. തുടർന്നുള്ള എല്ലാ കാലഘട്ടങ്ങളിലും രാഹുൽ ഗാന്ധിയുടെ നിലപാടിനൊപ്പം നിൽക്കണം എന്നും മുരളീധരൻ കൂട്ടിച്ചേർത്തു .ഗാന്ധിജിയെ കൊലപ്പെടുത്തിയതല്ല, വെടികൊണ്ടപ്പോ മരിച്ചതാണെന്ന് പറഞ്ഞതൊക്കെ ബിജെപിക്കു വേണ്ടിയായിരുന്നു എന്നൊക്കെയാണ് സന്ദീപ് വാര്യർ പറയുന്ന കാര്യാ ചോദിച്ചപ്പോൾ . ഇനിയിപ്പോ ഒരു ഫ്ലാഷ്ബാക്കിലേക്ക് പോകേണ്ട കാര്യമില്ല, കാരണം കോൺഗ്രസിനൊപ്പം നിന്ന ഒരുപാട് നേതാക്കന്മാർ ബിജെപിയിലേക്ക് പോയിട്ടുണ്ടല്ലോ എന്നായിരുന്നു കെ മുരളീധരന്റെ മറുപടി.