Kerala

ശബരിമല റോപ് വേ പദ്ധതിക്ക് ഇനി വേഗം കൂടും

ശബരിമല റോപ് വേ പദ്ധതിക്ക് ഇനി വേഗം കൂടും. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വനം വകുപ്പിന് കൈമാറാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കി. കൊല്ലം പുനലൂർ താലൂക്കിൽപെട്ട 4.5336 ഹെക്ടർ ഭൂമിയാണ് വനം വകുപ്പിന് കൈമാറുക. ഭൂമി കൈമാറ്റം സംബന്ധിച്ച തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കാൻ കൊല്ലം ജില്ലാ കളക്ടർക്ക് നിർദേശം നൽകുന്നതായി റവന്യൂ അഡീഷണൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. റോപ് വേ നിർമാണത്തിനായി അടുത്ത ആഴ്ച വനഭൂമി കൈമാറാനാണ് സർക്കാർ തീരുമാനം.