India

മനുഷ്യൻ എന്നതൊഴികെ മറ്റെല്ലാ സ്വത്വബോധങ്ങളും ഇന്ന് പ്രബലമാണ്

മനുഷ്യൻ എന്നതൊഴികെ മറ്റെല്ലാ സ്വത്വബോധങ്ങളും ഇന്ന് പ്രബലമാണ്. മലയാളിയെ വിമർശിക്കുന്നുവെന്ന് നിലവിളിക്കുന്നവർ ശരാശരി നിലവാരം പോലും

പ്രമുഖ തമിഴ്- മലയാളം എഴുത്തുകാരനും, തിരക്കഥാകൃത്തും, നിരൂപകനുമായ ബി ജെയമോഹൻ. അത്തരം പരിശ്രമങ്ങളിലൂടെ മാത്രമേ മിത്തുകളെ ആധുനീകരിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയായ എക്സ്പോ സെന്‍ററിലെ കോൺഫ്രൻസ് ഹാളിൽ ‘മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം- ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മലയാളത്തിൽ പി കെ ബാലകൃഷ്ണൻ എഴുതിയ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എം ടി വാസുദേവൻ നായർ എഴുതിയ രണ്ടാംമൂഴം എന്നീ കൃതികൾ പുറത്തുവന്നതോടെ മഹാഭാരതത്തിലെ ഈ കഥാപാത്രങ്ങൾക്ക് പുതിയ സ്വത്വം കൈവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതര ഭാഷകളിലും സമാനമായ ആഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇവയെല്ലാം ഏതെങ്കിലും ഒരു അദ്ധ്യായത്തെയോ കഥാപാത്രത്തെയോ ആധാരമാക്കിയാണ് ചെയ്തത്. എന്നാൽ മഹാഭാരതം എന്ന ബൃഹത്തായ ഇതിഹാസത്തെ സമഗ്രമായി പുനരാഖ്യാനം ചെയ്യാനുള്ള ശ്രമമാണ് ‘വെൺ മുരശ്’ എന്ന നോവലിലൂടെ നടത്തിയത് എന്ന് ജെയമോഹൻ പറഞ്ഞു.

 

മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ നിലപാട് ശക്തമാക്കിയാണ് ജെയമോഹൻ പ്രതികരിച്ചത്. വിനോദ സഞ്ചാരത്തിനെത്തി തമിഴ് നാട്ടിലെ കാടുകളിൽ മദ്യക്കുപ്പി വലിച്ചെറിഞ്ഞ് നടത്തുന്ന ആഭാസത്തെ അംഗീകരിക്കാനാവില്ലെന്ന് ജെയമോഹൻ പറഞ്ഞു. ‘അന ഡോക്ടർ’ എന്ന നോവലിന്‍റെ കഥാകാരൻ എന്ന നിലയിൽ മദ്യക്കുപ്പികളുടെ ചില്ല് കാലിൽ തറച്ച് പിടയുന്ന ആനകളുടെ വേദന തനിക്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ മദ്യക്കുപ്പികൾ വലിച്ചെറിയുന്ന മലയാളത്തിലെ എഴുത്തുകാരാണ് തന്നെ വിമർശിക്കുന്നതെന്നും ജെയമോഹൻ വ്യക്തമാക്കി.