ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഡിസിസി പ്രസിഡന്റ് പ്രവീൺ, എംകെ രാഘവൻ എംപി എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ആരോപിച്ചാണ് വൻ സംഘർഷം ഉണ്ടായത്. പോലീസ് നോക്കിനിൽക്കെ കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ നിരവധി തവണ ഏറ്റുമുട്ടി. വോട്ടർമാരെ ബൂത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുവെന്നും വോട്ട് ചെയ്യാൻ സമ്മതിച്ചില്ലെന്നും ആരോപണം ശക്തമാണ്. അതേസമയം തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിപിഎമ്മിൻ്റെ നേതൃത്വത്തിലാണ് അതിക്രമം നടന്നതെന്നും പോലീസ് ഇതിന് കൂട്ടുനിന്നുവെന്നും എംപി ആരോപിച്ചു.