സ്ഥിരമായി കർണാടകയിൽ തങ്ങുന്നവരും അവരുടെ മക്കളും കന്നഡ പഠിക്കാൻ ശ്രമം നടത്തുന്നത് മര്യാദയാണെന്ന് അദ്ദേഹം പറഞ്ഞു. എക്സിൽ അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: “ഞാൻ ഈ വികാരത്തോട് യോജിക്കുന്നു. നിങ്ങൾ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കുകയാണെങ്കിൽ, നിങ്ങളും നിങ്ങളുടെ കുട്ടികളും കന്നഡ പഠിച്ചിരിക്കണം. വർഷങ്ങളോളം ബെംഗളൂരുവിൽ താമസിച്ചിട്ടും കന്നഡ പഠിക്കാത്തത് മര്യാദയില്ലായ്മയാണ്.”
തമിഴ്നാട്ടുകാരനാണ് ശ്രീധർ വേമ്പു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് ജോലിക്കായി വരുന്നവരോട് തമിഴ് പഠിക്കാൻ താൻ നിർദ്ദേശിക്കാറുണ്ടെന്നും വേമ്പു പറയുന്നു. മാധ്യമപ്രവർത്തകയായ ചന്ദ്ര ആർ ശ്രീകാന്തിന്റെ പോസ്റ്റ് ഷെയർ ചെയ്താണ് വേമ്പു തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നത്. ചന്ദ്ര പറയുന്നത് ഇങ്ങനെയാണ്: “വിദേശത്തേക്ക് പോകുമ്പോൾ ഫ്രഞ്ച് ഭാഷാ സഹായിയോ സ്പാനിഷ് ഭാഷാ സഹായിയോ വാങ്ങാൻ ആളുകൾക്ക് ഒട്ടും ആലോചിക്കേണ്ടതില്ല. ഉടനെ വാങ്ങിയിരിക്കും. എന്നാൽ എന്നാൽ ഇന്ത്യയിലെ ഒരു ഭാഷ പഠിക്കാനുള്ള മര്യാദ കാണിക്കൂ എന്നവരോട് പറഞ്ഞാൽ നടക്കില്ല. ”കന്നഡ ഗൊത്തില്ല” എന്ന് അഭിമാനത്തോടെ പറയുന്ന നിരവധി പേരെ കാണാം,” ചന്ദ്ര എഴുതുന്നു.എന്നാൽ ഒരു ഭാഷ പഠിക്കാൻ അത്ര വലിയ പ്രയാസമൊന്നും ഇല്ലെന്നാണ് ചിലരുടെ വാദം. വെറുതെ കേട്ടു നിന്നാൽ പോലും പഠിക്കാനാകും. ഈ വാദത്തോട് പലരും യോജിക്കുന്നില്ല. കാരണം, ഭാഷ പഠിക്കാൻ ചിലർക്ക് നല്ല കഴിവാണ്. മറ്റുചിലർക്ക് ഒട്ടും കഴിവുണ്ടാകില്ല. ഇത്തരം ഭാഷാ നിർബന്ധങ്ങൾ ചെലുത്താൻ തുടങ്ങിയാൽ പലയാളുകളും പ്രയാസത്തിലാകും.