മുഖത്തിനു ചെറുപ്പം നല്‍കി മുഖ സൗന്ദര്യവും വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറ്റവും നല്ലത് വീട്ടുവിദ്യകള്‍ തന്നെയാണ്. നല്ല നിറത്തിനായി, ചര്‍മത്തിനായി കൃത്രിമ വഴികളേക്കാള്‍ ഗുണം സ്വാഭാവിക വഴികള്‍ക്കാണ്. പാര്‍ശ്വഫലങ്ങളുുണ്ടാകില്ലെന്നതു മാത്രമല്ല, പോക്കററ് ചോരുകയും ചെയ്യില്ല. ഇത്തരം വഴികള്‍ നോക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്നാണ് കറ്റാര്‍ വാഴ.
തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള ഇത് പണ്ടത്തെ കാലത്ത് അധികമാരും അറിയാതെ പോയ ഒന്നാണ് .ഇപ്പോഴത്തെ കാലത്ത് വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രധാന സൗന്ദര്യ വർദ്ധക വസ്തു. പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഹെയര്‍ ജെല്ലുകളിലും ക്രീമുകളിലും ഷാംപൂവിലുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ്.
കറ്റാർ വാഴ ആരോഗ്യത്തിനും ഭംഗിയ്ക്കും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപകാരപ്രദമായ ഒന്നാണിത്. പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാര്‍ വാഴ ചര്‍മത്തിനു നല്‍കുന്നു. നിറം മുതല്‍ നല്ല ചര്‍മം വരെ ഇതില്‍ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. തിളക്കമുള്ള ചര്‍മവും മാര്‍ദവമുള്ള ചര്‍മവുമെല്ലാം മറ്റു ഗുണങ്ങളാണ്.
ചർമത്തിലെ കറുത്ത കുത്തുകളും പാടുകളുമെല്ലാം നീക്കാനുള്ള നല്ലൊരു വഴി കറ്റാര്‍ വാഴ ദിവസവും അല്‍പകാലം അടുപ്പിച്ചു പുരട്ടുക എന്നതാണ്. ബ്ലാക് ഹെഡ്സ് പോലുള്ള പ്രശ്നങ്ങൾക്ക് ഇതു പരിഹാരമാകുന്നു. കറ്റാർ വാഴ ചർമ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി പരിഹാരം നൽകുന്നു. ഇതു ബ്ലീച്ചിംഗ് ഇഫക്ടിലൂടെ ബ്ലാക് ഹെഡ്സ് നിറം കുറയ്ക്കുന്നു. അടുപ്പിച്ചു ചെയ്താല്‍ ഗുണം ഉറപ്പാക്കുന്ന ഒന്നാണിത്.
കണ്ണിനടിയിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചും പ്രായക്കൂടുതല്‍ വരുമ്പോള്‍. ഇതിനുളള നല്ലൊരു പരിഹാരം കൂടിയാണ് കറ്റാര്‍ വാഴ ജെല്‍. കറ്റാർവാഴയിലെ വൈറ്റമിനുകൾ ഈ പ്രശ്നപരിഹാരത്തിന് മരുന്നാണ്. ദിവസവും പുരട്ടിയാല്‍ കണ്ണിനടിയിലെ കറുപ്പിനുള്ള നല്ലൊരു പരിഹാരം തന്നെയാണെന്നു വേണം, പറയുവാൻ. കറ്റാര്‍ വാഴ ദിവസവും അല്‍പകാലം അടുപ്പിച്ചു പുരട്ടുക എന്നതാണ് ഇതിനുള്ള തികച്ചും പ്രകൃതിദത്തമായ പരിഹാരം.