Food

ഏത്തയ്ക്ക ചേർത്ത് മീൻ കറി തയ്യാറാക്കിയിട്ടുണ്ടോ? ഒന്ന് ട്രൈ ചെയ്തുനോക്കൂ

ഏത്തയ്ക്ക ചേർത്ത് മീൻ കറി തയ്യാറാക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മീൻ (ഏത് തരം മീനും ആകാം ) – 1 കിലോ
  • പച്ച കായ് – 1/ 2 കിലോ
  • മുളക്പൊടി 2 1 / 2 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി 2 ടേബിൾസ്പൂൺ
  • മഞ്ഞൾ പൊടി 1 / 4 ടീസ്പൂൺ
  • ഉലുവ പൊടി 1 / 4 ടീസ്പൂൺ
  • ഒരു ചെറിയ കഷണം കുടം പുളി

ചതക്കുവാൻ വേണ്ടത്

  • 5 കൊച്ചുള്ളി
  • 2 പച്ച മുളക്
  • 1 ചെറിയ പീസ് ഇഞ്ചി
  • 3 പീസ് വെളുത്തുള്ളി

തയ്യാറാക്കുന്ന വിധം

ഒരു മീഡിയം സൈസ് ടോമാറ്റോ അരിഞ്ഞു വക്കുക. അര മുറി തേങ്ങയുടെ പീര നല്ലതു പോലെ അരച്ച് വെക്കണം. മീൻ നല്ലതു പോലെ ക്ലീൻ ആക്കി ഇടത്തരം കഷ്ണങ്ങളാക്കി വെക്കുക. പച്ച കായ ഒരു വിധം കനത്തിൽ മുറിക്കുക. മീൻ ചട്ടിയിൽ 2 ടേബിൾസ്പൂൺ വെളിച്ചണ്ണ ഒഴിച് ചതച്ചുവെച്ച കൊച്ചുള്ളി, പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക.

തീ കുറിച്ചിട്ടു മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി, ഉലുവ പൊടി മൂപ്പിക്കുക. കൊടം പുളി, ടോമാറ്റോ, തേങ്ങ അരച്ചതു ചേർക്കുക. 2 ഗ്ലാസ് വെള്ളം ചേർക്കുക. ആവശ്യത്തിന് കറിവേപ്പിലയും ഉപ്പും ചേർക്കുക. മീനും പച്ച കായും വെന്തു കഴിഞ്ഞു തീ ഓഫ് ചെയ്യുക. 3 കൊച്ചുള്ളിയും കുറച്ചു കറിവേപ്പിലയും കൂടി മൂപ്പിച്ചു ഇട്ടാൽ സ്വാദ് കൂടും.