തേങ്ങ അരച്ച അയല കറിക്ക് ഒരു പ്രത്യേക സ്വാദാണ്. ഇനി അയാള വാങ്ങിക്കുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.
ആവശ്യമായ ചേരുവകൾ
- അയല
- വെളിച്ചെണ്ണ
- ഉലുവ
- ചെറിയ ഉള്ളി
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- തക്കാളി
- മഞ്ഞൾ പൊടി
- മുളക് പൊടി
- മല്ലി പൊടി
- പുളി
- ഉപ്പ്
കറിവേപ്പില
തേങ്ങാ അരപ്പിന്
- തേങ്ങ
- വലിയ ജീരകം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇടുക. ശേഷം ചെറിയ ഉള്ളി 6 അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, 4 പച്ചമുളകും ഇട്ട് വഴറ്റുക. ശേഷം അതിലോട്ട് 1 വലിയ തക്കാളി കഷ്ണങ്ങളിക്കിയത് ഇടുക. ശേഷം നന്നായി വഴറ്റുക. അതിലൊട്ട് കുറച്ച് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടിയും പിന്നെ പുളി വെള്ളവും ചേർക്കുക. ഇതിൽ 2 അയല കഷ്ണങ്ങളാക്കിയത് ഇതിൽ ഇടുക ഉപ്പും ചേർത്ത് അടച്ച് വെക്കുക.
തേങ്ങ അരപ്പ്: തേങ്ങയും കുറച്ച് വലിയ ജീരകം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഈ അരപ്പ് മീൻ കറിയിൽ ഒഴിക്കുക ഒന്ന് തിളച്ച് വരുമ്പോൾ കറിവേപ്പില ഇട്ട് അടച്ച് വെക്കുക. തേങ്ങ അരച്ച അയല കറി റെഡി.