തൊണ്ടൻ മുളക് വെച്ച് അച്ചാർ തയ്യാറാക്കിയിട്ടുണ്ടോ? തൊണ്ടൻ മുളക്, ഉണ്ട മുളക് എന്നിങ്ങനെയെല്ലാം ഇത് അറിയപ്പെടാറുണ്ട്. രുചികരമായ അച്ചാർ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- തൊണ്ടൻ മുളക് -15
- എണ്ണ -3 ടേബിൾസ്പൂൺ
- പുളി വെള്ളം -2 കപ്പ്
- മുളകുപൊടി -1 ടേബിൾസ്പൂൺ
- മല്ലിപൊടി -1 ടേബിൾസ്പൂൺ
- മഞ്ഞപ്പൊടി -1 ടേബിൾസ്പൂൺ
- കായപൊടി -1 ടേബിൾസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുളക് എണ്ണയിൽ അഞ്ച് മിനുട്ട് നന്നായി വഴറ്റുക (അടച്ചു വഴറ്റാൻ നോക്കുക) ഉപ്പ് ആവശ്യത്തിന് ചേർക്കുക. അതിനു ശേഷം 2 കപ്പ് പുളി വെള്ളം ചേർക്കാം. ഇതു നന്നായി തിളച്ചതിനു ശേഷം പൊടികൾ എല്ലാം ചേർക്കാം. ഗ്രേവി നന്നായി കുറുക്കി വരുന്നവരെ കുക്ക് ചെയ്യാം. മുളക് അച്ചാർ റെഡി.