ചമ്മന്തിയിൽ നിന്ന് അല്പം വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. ഇത് അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
- തേങ്ങ – 1 കപ്പ്
- ഉണക്കമുളക് – 6
- ചെറിയ ഉള്ളി – 7
- ഉപ്പ് – പാകത്തിന്
ഇത്രയും ചതച്ചു വയ്ക്കുക.
- വെളിച്ചെണ്ണ – 3 സ്പൂൺ
- കടുക് – 1/2 സ്പൂൺ
- ഉഴുന്ന് – 1 സ്പൂൺ
- ഉണക്കമുളക് – 2
കറിവേപ്പില
പാനിൽ എണ്ണ ചൂടാക്കി ഇത്രയും മൂപ്പിക്കുക. ഇതിലേക്ക് ചതച്ചു വച്ച തേങ്ങാ മിക്സ് ചേർത്തിളക്കി ഡ്രൈ ആക്കുക. അപ്പത്തിനൊപ്പം കഴിക്കാൻ കിടിലൻ കോംബോ ആണ്.