Food

ചോറിനൊപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ രുചികരമായ ഒരു ചമ്മന്തി | Instant Tasty Chammanthi

ഈ ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ചൊറിനൊപ്പം കഴിക്കാൻ വേറൊന്നും വേണ്ട. ഏത് കുക്കിംഗ് അറിയാത്ത ആളുകൾക്കും വേഗത്തിൽ തയ്യാറാക്കാം ഈ ചമ്മന്തി.

ആവശ്യമായ ചേരുവകൾ

  • സവാള
  • തക്കാളി
  • പച്ചമുളക്
  • കറിവേപ്പില
  • ഉപ്പ്
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു സവാളയും, ഒരു തക്കാളിയും, 2 പച്ചമുളകും, കുറച്ചു കറിവേപ്പിലയും ഉപ്പും ചേർത്തു നന്നായി ചതക്കുകയോ, തിരുമ്മി എടുക്കുകയോ ചെയ്യുക. ഇതിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തു മിക്സ് ചെയ്യുക. ശേഷം നല്ല ചൂടുള്ള ചോറിന്റെ കൂടെ കഴിച്ചോളൂ.