Food

ഇനി പാവയ്ക്ക കിട്ടുമ്പോൾ ഈ അച്ചാർ തയ്യാറാക്കിക്കോളു | Pavakka Achar

ഇനി പാവയ്ക്ക കിട്ടുമ്പോൾ ഈ അച്ചാർ ഒന്ന് ട്രൈ ചെയ്തുനോക്കൂ. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു അച്ചാർ റെസിപ്പി

ആവശ്യമായ ചേരുവകൾ

  • 1. പാവക്ക -2എണ്ണം
  • 2. മഞ്ഞൾപ്പൊടി -ഒന്നര ടീസ്പൂൺ
  • 3. ഉപ്പ് -പാകത്തിന്
  • 4. പുളി -ഒരു നെല്ലിക്കാ വലുപ്പത്തിൽ
  • 5.മുളകുപൊടി -4ടീസ്പൂൺ
  • 6. കടുക് -1ടീസ്പൂൺ
  • 7. ഉലുവ -1ടീസ്പൂൺ
  • 8.വെളിച്ചെണ്ണ -4ടീസ്പൂൺ
  • 9. കറിവേപ്പില -2തണ്ട്
  • 10. വറ്റൽമുളക് -3എണ്ണം
  • 11.കായംപൊടി -ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

അൽപം കുഴിയുള്ള ചട്ടിയിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അരിഞ്ഞുവെച്ചിരിക്കുന്ന പാവക്ക കഴുകി അതിലേക്ക് ഇട്ട് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റുക. ശേഷം പുളി പിഴിഞ്ഞ വെള്ളം ചേർത്ത് ഇളക്കി അതിലേക്ക് മുളകുപൊടി ചേർക്കുക. നന്നായി മിക്സ്‌ ആവുമ്പോൾ അതിലേക്ക് പച്ചക്കടുകും വറുത്തെടുത്ത ഉലുവയും ഒന്നിച്ചു പൊടിച്ചത് ചേർക്കുക. ശേഷം ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക് കടുകിട്ട് പൊട്ടുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും ഇട്ട് വറുത്തെടുത്തു ചേർക്കുക. ശേഷം കായം പൊടി ചേർത്ത് ഇളക്കി ചൂടാറുമ്പോൾ എടുത്ത് ഉപയോഗിക്കാം.