വളരെ എളുപ്പത്തിൽ രുചികരമായി ഒരു ചിക്കൻ റൈസ് തയ്യാറാക്കിയാലോ? കുട്ടികളുടെ ലഞ്ച് ബോക്സിൽ കൊടുത്തുവിടാവുന്ന ഒരു ഉഗ്രൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ
- (ഏലക്ക -3
- പട്ട -ചെറിയ കഷ്ണം
- ഗ്രാമ്പു-3
- പെരുംജീരകം -1/2 ടേബിൾസ്പൂൺ
- ചെറിയ ജീരകം -1/2 ടേബിൾസ്പൂൺ
- കുരുമുളക്-1/2 ടേബിൾസ്പൂൺ
- മല്ലിപൊടി -1/2ടേബിൾസ്പൂൺ
- മുളക്പൊടി -1/2ടേബിൾസ്പൂൺ
- കുരുമുളക്പൊടി -1/2ടേബിൾസ്പൂൺ
- ഗരം മസാല 1/2ടേബിൾസ്പൂൺ
- മഞ്ഞൾപൊടി 1/2ടേബിൾസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾസ്പൂൺ
- മാഗി ചിക്കൻ ക്യൂബ് -1 (ഒര് പാക്കറ്റിൽ ഒരെണ്ണം മതിയാവും)
- ചിക്കൻ -250 ഗ്രാം
- കയ്മ റൈസ് -2 കപ്പ്
- 3 കപ്പ് തിളപ്പിച്ച വെള്ളം
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടാക്കി സ്പൈസസും ജിഞ്ചർ ഗാർലിക് പേസ്റ്റും ചേർത്ത് വഴറ്റുക. ശേഷം മാഗി ക്യൂബും മസാലപ്പൊടികളും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം ചിക്കനും ഇട്ടു 5 മിന്റ് വേവിക്കുക. ഇനി അരിയിടാം. ഒന്ന് മസാലയൊക്കെ പിടിച്ചതിനു ശേഷം വെള്ളം ഒഴിച്ചുകൊടുക്കാം ലോ ഫ്ലെമിൽ ഇടാം. രണ്ടാമത്തെ വിസിൽ വരന്നതിനു മുന്നേ ഫ്ലെയിം ഓഫ് ചെയ്യാം. പ്രസ്സർ തനിയെ പോയതിനു ശേഷം സെർവ് ചെയ്യാം. സ്വാദിഷ്ടമായ ചോറ് തയ്യാർ.