Food

ഈസിയായി ഒരു ചിക്കൻ റൈസ് റെസിപ്പി | Easy Chicken Rice

വളരെ എളുപ്പത്തിൽ രുചികരമായി ഒരു ചിക്കൻ റൈസ് തയ്യാറാക്കിയാലോ? കുട്ടികളുടെ ലഞ്ച് ബോക്സിൽ കൊടുത്തുവിടാവുന്ന ഒരു ഉഗ്രൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ
  • (ഏലക്ക -3
  • പട്ട -ചെറിയ കഷ്ണം
  • ഗ്രാമ്പു-3
  • പെരുംജീരകം -1/2 ടേബിൾസ്പൂൺ
  • ചെറിയ ജീരകം -1/2 ടേബിൾസ്പൂൺ
  • കുരുമുളക്-1/2 ടേബിൾസ്പൂൺ
  • മല്ലിപൊടി -1/2ടേബിൾസ്പൂൺ
  • മുളക്പൊടി -1/2ടേബിൾസ്പൂൺ
  • കുരുമുളക്പൊടി -1/2ടേബിൾസ്പൂൺ
  • ഗരം മസാല 1/2ടേബിൾസ്പൂൺ
  • മഞ്ഞൾപൊടി 1/2ടേബിൾസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾസ്പൂൺ
  • മാഗി ചിക്കൻ ക്യൂബ് -1 (ഒര് പാക്കറ്റിൽ ഒരെണ്ണം മതിയാവും)
  • ചിക്കൻ -250 ഗ്രാം
  • കയ്മ റൈസ് -2 കപ്പ്
  • 3 കപ്പ് തിളപ്പിച്ച വെള്ളം

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കി സ്‌പൈസസും ജിഞ്ചർ ഗാർലിക് പേസ്റ്റും ചേർത്ത് വഴറ്റുക. ശേഷം മാഗി ക്യൂബും മസാലപ്പൊടികളും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം ചിക്കനും ഇട്ടു 5 മിന്റ് വേവിക്കുക. ഇനി അരിയിടാം. ഒന്ന് മസാലയൊക്കെ പിടിച്ചതിനു ശേഷം വെള്ളം ഒഴിച്ചുകൊടുക്കാം ലോ ഫ്ലെമിൽ ഇടാം. രണ്ടാമത്തെ വിസിൽ വരന്നതിനു മുന്നേ ഫ്ലെയിം ഓഫ് ചെയ്യാം. പ്രസ്സർ തനിയെ പോയതിനു ശേഷം സെർവ് ചെയ്യാം. സ്വാദിഷ്ടമായ ചോറ് തയ്യാർ.

Latest News