ഇന്നൊരു ചിക്കൻ പെരട്ട് ട്രൈ ചെയ്യാം. ഈസിയായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. പൊറാട്ട, ചപ്പാത്തി എന്നിവയ്ക്കെല്ലാമൊപ്പം ഒരു കിടിലൻ കോംബിനേഷൻ ആണ്.
ആവശ്യമായ ചേരുവകൾ
- 1. ചിക്കൻ 500 ഗ്രാം
- 2. ചെറിയ ഉള്ളി ചതച്ചത് 12
- 3. ഇഞ്ചി വെളത്തുള്ളി പേസ്റ്റ് 1ടേബിൾസ്പൂൺ
- 4.പച്ച മുളക് 2
- 5. കശ്മീരി മുളകുപൊടി 2 ടേബിൾസ്പൂൺ
- 6. മഞ്ഞൾ പൊടി 1/2 ടേബിൾസ്പൂൺ
- 7. വലിയ ജീരക പൊടി 1/2 ടേബിൾസ്പൂൺ
- 8. കരമസാല 1 ടേബിൾസ്പൂൺ
- 9. കുരുമുളക് പൊടി 1 ടേബിൾസ്പൂൺ
- 10.മല്ലി പൊടി 1 ടേബിൾസ്പൂൺ
- 11. തേങ്ങ പാൽ 1/2 കപ്പ്
- 12. നാരങ്ങ നീര് 1/4 കപ്പ്
- 13. കറിവേപ്പില
- 14. ഉപ്പ്
- 15. വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ
- 16. ഉള്ളി 1
തയ്യാറാക്കുന്ന വിധം
1-14 വരെ ഉള്ള ചേരുവ ഇട്ട് 1/2 മണിക്കൂർ മാരിനെയ്റ്റ്റ് ചെയ്ത് വക്കുക. ഒരു പാൻ ചൂടാക്കി അതിൽ വെളിച്ചെണ്ണ ചേർത്ത് ഉള്ളി വയറ്റുക. ശേഷം ചിക്കൻ ചേർത്ത് അടച്ച് വെച്ച് വേവിക്കുക. വേണമെങ്കിൽ 1/4 കപ്പ് വെള്ളം ചേർക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കുക. മല്ലീ ഇല ഇട്ട് സെർവ് ചെയ്യാം.